കൂട്ടിയ സര്‍ചാജ് അടുത്തമാസവും ഈടാക്കാന്‍ കെ.എസ്.ഇ.ബി; ഉയര്‍ന്ന ജീവിതച്ചെലവില്‍ നിന്ന് ഉടനില്ല മോചനം

വൈദ്യുതി നിരക്ക് കൂട്ടാനുള്ള നടപടികളും മുന്നോട്ട്;

Update:2023-10-27 15:02 IST

Image : Canva

കെ.എസ്.ഇ.ബിയുടെ വരുമാനനഷ്ടം നികത്തുന്നതിന്റെ ഭാഗമായി ഉപയോക്താക്കള്‍ക്ക് മേല്‍ ഏര്‍പ്പെടുത്തിയ സര്‍ചാര്‍ജ് അടുത്തമാസവും ഈടാക്കും. നഷ്ടം നികത്താന്‍ വൈദ്യുതി നിരക്ക് വന്‍തോതില്‍ ഉയര്‍ത്തിയാല്‍ പ്രതിഷേധങ്ങളെ നേരിടേണ്ടി വരുമെന്ന വിലയിരുത്തലുകളെ തുടര്‍ന്നാണ് സര്‍ചാര്‍ജ് ഈടാക്കാന്‍ തീരുമാനിച്ചത്. കഴിഞ്ഞ ഏപ്രിലില്‍ യൂണിറ്റിന് ഒമ്പത് പൈസയായിരുന്ന സര്‍ചാര്‍ജ് ജൂണില്‍ 19 പൈസയാക്കി കൂട്ടി. ഇതോടെ, പലരുടെയും വൈദ്യുതി ബില്ലില്‍ വന്‍ വര്‍ധനയും ദൃശ്യമായിരുന്നു. ഈ ഉയർന്ന സർചാർജ് ഈടാക്കുന്നത് അടുത്തമാസവും തുടരും.

വൈദ്യുതി നിരക്കും മേലോട്ട്
വൈദ്യുതി നിരക്കും വര്‍ധിപ്പിക്കാനുള്ള കെ.എസ്.ഇ.ബിയുടെ ശുപാര്‍ശ റെഗുലേറ്ററി കമ്മിഷന്റെ പരിഗണനയിലാണ്. യൂണിറ്റിന് 40 പൈസ കൂട്ടണമെന്ന് കെ.എസ്.ഇ.ബി ആവശ്യപ്പെട്ടിരുന്നു.
Tags:    

Similar News