ഇന്ത്യയില്‍ 10,000 കോടി രൂപ നിക്ഷേപിക്കാന്‍ ലുലു ഗ്രൂപ്പ്

ഇതുവരെ 20,000 കോടി രൂപയിലധികം നിക്ഷേപിച്ചിട്ടുണ്ടെന്ന് എം.എ യൂസഫലി

Update: 2023-06-27 05:48 GMT

Photo : Lulumall in Lucknow

അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ ലുലു ഗ്രൂപ്പ് ഇന്ത്യയില്‍ 10,000 കോടി രൂപ നിക്ഷേപിക്കും. ഇതുവരെ ലുലു ഗ്രൂപ്പ് രാജ്യത്ത് 20,000 കോടി രൂപയിലധികം നിക്ഷേപിച്ചിട്ടുണ്ടെന്നും ഭാവിയില്‍ നിക്ഷേപം വര്‍ധിപ്പിക്കുമെന്നും ലുലു ചെയര്‍മാന്‍ എം.എ യൂസഫലി ഹൈദരാബാദില്‍ പറഞ്ഞു.

ഇന്ത്യയില്‍ 50,000 പേര്‍ക്ക് തൊഴില്‍ നല്‍കാനാണ് ലക്ഷ്യമെന്നും ഇതുവരെ തന്റെ വിവിധ സംരംഭങ്ങളിലൂടെ 22,000ത്തില്‍ അധികം തൊഴിൽ സൃഷ്ടിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

മറ്റ് നഗരങ്ങളില്‍

'ഡെസ്റ്റിനേഷന്‍ ഷോപ്പിംഗ് മാളുകള്‍' ഉള്‍പ്പെടെ വിവിധ പദ്ധതികളിലായി അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ തെലങ്കാനയിലും ലുലു ഗ്രൂപ്പ് ഏകദേശം 3,500 കോടി രൂപയുടെ നിക്ഷേപം നടത്തും.

ഗുജറാത്തിലെ അഹമ്മദാബാദില്‍ ഷോപ്പിംഗ് മാളിന്റെ നിര്‍മ്മാണം ആരംഭിച്ചു. കൂടാതെ ചെന്നൈയില്‍ മറ്റൊന്ന് നിര്‍മിക്കുന്നുണ്ട്. നോയിഡയിലും തെലങ്കാനയിലും ഭക്ഷ്യ സംസ്‌കരണ പ്ലാന്റ് വരുന്നുണ്ട്. ഹൈദരാബാദില്‍ 300 കോടി രൂപ മുതല്‍മുടക്കില്‍ നിര്‍മ്മിച്ച അഞ്ച് ലക്ഷം ചതുരശ്ര അടി ലുലു മാള്‍ ഓഗസ്റ്റില്‍ ഉദ്ഘാടനം ചെയ്യും.

Tags:    

Similar News