ഒരു രാത്രി തങ്ങാൻ 7.8 ലക്ഷം രൂപ! യൂസഫലിയുടെ 'ഗ്രേറ്റ് സ്‌കോട്‌ലന്‍ഡ് യാർഡ്' ഹോട്ടൽ തയ്യാർ

Update: 2019-03-27 06:46 GMT

ലണ്ടന്‍ മെട്രോപോളിറ്റന്‍ പൊലീസിന്റെ ആസ്ഥാനമായിരുന്ന സ്‌കോട്‌ലന്‍ഡ് യാര്‍ഡ് കെട്ടിടം ലുലു ഗ്രൂപ്പിന്റെ ആഡംബര ഹോട്ടലായി പുനരവതരിച്ചിരിക്കുന്നു. 7.8 ലക്ഷം രൂപ ( 10000 യൂറോ) വരെ വാടകയുള്ള മുറികൾ ഈ ഹോട്ടലിലുണ്ട്.

2015 ൽ 1000 കോടി രൂപയ്ക്കാണ് ലുലു ഗ്രൂപ്പ് മേധാവി എം എ യൂസഫലി ഈ കെട്ടിടം വാങ്ങിയത്. മൂന്ന് വർഷം കൊണ്ട് 685 കോടി രൂപ മുടക്കി കെട്ടിടം ഒരു പഞ്ചനക്ഷത്ര ഹോട്ടലാക്കി മാറ്റിയിരിക്കുകയാണ് യൂസഫലി.

ഹയാത് ഗ്രൂപ്പിനാണ് ഹോട്ടലിന്റെ നടത്തിപ്പുചുമതല.കെട്ടിടത്തിൽ 153 മുറികളുണ്ട്. ഇവിടെനിന്നും ബക്കിങ്ഹാം കൊട്ടാരം, വെസ്റ്റ് മിനിസ്റ്റർ ആബി പള്ളി തുടങ്ങിയവയുടെ ദൃശ്യങ്ങൾ ആസ്വദിക്കാം

ലണ്ടൻ നഗരത്തിന്റെ ചരിത്രത്തിൽ നിർണ്ണായക സ്ഥാനമാണ് ഈ കെട്ടിടത്തിനുള്ളത്. അതുകൊണ്ടുതന്നെ കെട്ടിടത്തിന്റെ തനിമ നിലനിർത്തിക്കൊണ്ടായിരുന്നു പുനരുദ്ധാരണം.

ബ്രിട്ടീഷ് പ്രധാനമന്ത്രിയായിരുന്ന സർ. റോബര്‍ട്ട് പീലാണ് ലണ്ടന്‍ മെട്രോപൊളിറ്റൻ പൊലീസിന്റെ ആസ്ഥാനമായി ഈ കെട്ടിടത്തെ മാറ്റിയത്.

Similar News