ഈ പ്രമുഖ ചൈനീസ് ബ്രാന്‍ഡുകള്‍ ഇന്ത്യന്‍ ടി.വി ബിസിനസില്‍ നിന്ന് പുറത്തുപോകുമോ?

ടെലിവിഷന്‍ വിപണിയിലെ പ്രമുഖ ബ്രാന്‍ഡുകളുടെ സമ്മര്‍ദ്ദത്തില്‍ ചൈനീസ് ബ്രാന്‍ഡുകളുടെ വിപണി വിഹിതം താഴേക്ക്

Update: 2023-09-22 15:01 GMT

കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി കുറഞ്ഞ വിലയുള്ള ചൈനീസ് സ്മാര്‍ട്ട് ടി.വികള്‍ മികച്ച വിപണി വിഹിതവുമായി ടെലിവിഷന്‍ വ്യവസായ രംഗത്ത് സജീവമായിരുന്നു. എന്നാല്‍ ആ പ്രവണത അവസാനിചിരിക്കുകയാണ് ഇപ്പോൾ.  ചില ചൈനീസ് ബ്രാന്‍ഡുകളും അവരുടെ ടി.വി സെഗ്മെന്റിലെ പല മോഡലുകളും ഉല്‍പ്പാദന തോത് കുറയ്ക്കുകയോ ടെലിവിഷന്‍ വിപണിയില്‍ നിന്നും പൂര്‍ണ്ണമായും പുറത്തുകടക്കുകയോ ചെയ്യാനാണ് ശ്രമിക്കുന്നതെന്ന് ഇക്കണോമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

വണ്‍പ്ലസ്, റിയല്‍മി എന്നിവർ ടി.വി വിപണിയില്‍ നിന്ന് പുറത്തുകടക്കാന്‍ ശ്രമിക്കുന്നതായി  ചൈനീസ് ബ്രാന്‍ഡുകളില്‍ ചിലതാണ് എന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു. ടി.വി വ്യവസായത്തിൽ നിന്നും പിന്മാറാനോ അവരുടെ ബിസിനസ് തോത് കുറയ്ക്കുകയോ ചെയ്യാനുള്ള ശ്രമങ്ങളിലുമാണ് അവർ.  ചെറിയ മാർജിൻ ഉൽപ്പന്നങ്ങൾ നൽകി മാത്രം ടെലിവിഷന്‍ വ്യവസായ രംഗത്തെ വിപണി മത്സരങ്ങളിൽ പിടിച്ചു നിൽക്കാനാകില്ല. വില കുറഞ്ഞ സെഗ്മെന്റിലെ വിൽപ്പന സുസ്ഥിരവുമല്ല. 

എല്‍.ജി (LG), സാംസംഗ് (Samsung) തുടങ്ങിയ പ്രമുഖ ബ്രാന്‍ഡുകള്‍ എന്‍ട്രി ലെവല്‍ മോഡലുകളുടെ വില കുറച്ചുകൊണ്ടുള്ള പുതിയ വില്‍പ്പന തന്ത്രം പയറ്റിയപ്പോള്‍ പല ചൈനീസ് ബ്രാന്‍ഡുകളുടെയും വിപണി വിഹിതം നഷ്ടപ്പെടുത്തുന്നതിലേക്ക് അത് വഴിവച്ചു. ടി.വി ഇറക്കുമതിയില്‍ ചൈനീസ് ബ്രാന്‍ഡുകളുടെ വിഹിതം കഴിഞ്ഞ വര്‍ഷം ഏപ്രില്‍-ജൂണ്‍ പാദത്തില്‍ 35.7% ആയിരുന്നു. ഈ വര്‍ഷം ഇതേ പാദത്തില്‍ 33.6% വിഹിതമായി ഇതു കുറഞ്ഞതായും കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നു.

കോവിഡ് കാലത്ത് ജനങ്ങള്‍ പ്രീമിയം ടി.വി വാങ്ങൽ കൂട്ടിയത് എല്‍.ജി, സാംസംഗ്, സോണി തുടങ്ങിയ ബ്രാന്‍ഡുകളെ 40,000 കോടി വരുന്ന ടെലിവിഷന്‍ വ്യവസായത്തില്‍ ചുവടുറപ്പിക്കാന്‍ സഹായിച്ചു. 

Tags:    

Similar News