മാരുതിയുടെ അറ്റാദായം 2351 കോടി
കഴിഞ്ഞ വര്‍ഷം റെക്കോര്‍ഡ് വില്‍പ്പനയാണ് മാരുതി നേടിയത്. മാരുതിയുടെ ഓഹരി വില ഉയര്‍ന്നു
നടപ്പ് സാമ്പത്തിക വര്‍ഷത്തെ മൂന്നാം പാദ ഫലങ്ങള്‍ പ്രസിദ്ധീകരിച്ച് മാരുതി സുസൂക്കി. ഒക്ടോബര്‍-ഡിസംബര്‍ കാലയളവില്‍ 2351 കോടി രൂപയാണ് കമ്പനിയുടെ അറ്റാദായം. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് അറ്റാദായം ഇരട്ടിയോളം ഉയര്‍ന്നു.
കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ മാരുതിയുടെ അറ്റാദായം 1011 കോടി രൂപയായിരുന്നു. പ്രവര്‍ത്തന വരുമാനം 25 ശതമാനം ഉയര്‍ന്ന് 29,044 കോടി രൂപയിലെത്തി. ഇക്കാലയളവില്‍ 465,911 യൂണീറ്റ് വാഹനങ്ങളാണ് കമ്പനി വിറ്റത്. അതില്‍ കയറ്റി അയച്ചത് 61,982 യൂണീറ്റുകളാണ്. 22,187 കോടി രൂപയുടേതാണ് അറ്റ വില്‍പ്പന.
വില്‍പ്പന ഉയര്‍ന്നതും നിര്‍മാണ സാമഗ്രികളുടെ വില ഇടിവും കമ്പനിയുടെ ലാഭം ഉയര്‍ത്തി. 3,63,000 വാഹനങ്ങളുടെ ബുക്കിംഗ് ആണ് മാരുതിക്കുള്ളത്. കഴിഞ്ഞ വര്‍ഷം മാരുതി നേടിയത് 1,940,067 യൂണീറ്റിന്റെ റെക്കോര്‍ഡ് വില്‍പ്പനയാണ് . 2022ല്‍ കമ്പനി 263,068 വാഹനങ്ങള്‍ കയറ്റി അയച്ചു. മികച്ച ത്രൈമാസ ഫലം ഓഹരി വിപണിയിലും മാരുതിക്ക് നേട്ടമായി. നിലവില്‍ 2.70 ശതമാനം ഉയര്‍ന്ന് 8,644.40 രൂപയിലാണ് (2.00 PM) മാരുതി ഓഹരികളുടെ വ്യാപാരം.