ഇനി ഡിജിറ്റല്‍ അഗ്രികള്‍ചര്‍, കൂട്ടിന് മൈക്രോസോഫ്റ്റ്
കര്‍ഷകരുടെ വരുമാനം വര്‍ധിപ്പിക്കുക ലക്ഷ്യം
രാജ്യത്ത് ഡിജിറ്റല്‍ അഗ്രികള്‍ചര്‍ പ്രോത്സാഹിപ്പിക്കുന്നതിനായി കേന്ദ്ര കൃഷിവകുപ്പും മൈക്രോസോഫ്റ്റും തമ്മില്‍ ധാരണ. ആറ് സംസ്ഥാനങ്ങളിലെ 100 ഗ്രാമങ്ങളില്‍ ഡിജിറ്റല്‍ അഗ്രികള്‍ചര്‍ രീതി പരിചയപ്പെടുത്തുകയാണ് പദ്ധതിയുടെ ലക്ഷ്യം. മൈക്രോസോഫ്റ്റ് ഉത്തര്‍പ്രദേശ്, മധ്യപ്രദേശ്, ഗുഡറാത്ത്, ഹരിയാന, രാജസ്ഥാന്‍, ആന്ധ്രാപ്രദേശ് എന്നീ സംസ്ഥാനങ്ങളില്‍ 10 ജില്ലകളിലെ ഗ്രാമങ്ങളില്‍ തുടക്കത്തില്‍ ഇത് നടപ്പിലാക്കും. സ്മാര്‍ട്ട്, ആയ ആസൂത്രണമികവോടെയുള്ള കൃഷിയായിരിക്കും ഡിജിറ്റല്‍ സാങ്കേതിക വിദ്യയുടെ സഹായത്തോടെ ഇവിടങ്ങളില്‍ നടത്തുക. വിളവെടുപ്പിന് ശേഷമുള്ള ഹാര്‍വെസ്റ്റിംഗ് മാനേജ്‌മെന്റ്, വിതരണം തുടങ്ങിയ കാര്യങ്ങള്‍ക്കും ഡിജിറ്റല്‍ സാങ്കേതിക വിദ്യ പ്രയോജനപ്പെടുത്തും.
ഒരു വര്‍ഷത്തേക്കാണ് മൈക്രോസോഫ്റ്റും കേന്ദ്ര സര്‍ക്കാരും തമ്മിലുള്ള ധാരണ. ക്രോപ് ഡാറ്റ എന്ന പാര്‍ട്ണര്‍ സ്ഥാപനത്തിന്റെ സഹായവും മൈക്രോസോഫ്റ്റ് തേടും.
ഗ്രാമീണ കര്‍ഷകരുടെ വരുമാനം വര്‍ധിപ്പിക്കുക എന്നതാണ് നൂതന സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള ഡിജിറ്റല്‍ അഗ്രികള്‍ചര്‍ വഴി ഉദ്ദേശിക്കുന്നത്. കൃഷി ചെലവുകള്‍ ഗണ്യമായി കുറയ്ക്കാന്‍ ഇതിലൂടെ കഴിയുകയും ചെയ്യും. ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെ കൃഷി ലാഭകരമാക്കുകകയും പുതിയ തലമുറയെ ഈ മേഖലയിലേക്ക് ആകര്‍ഷിക്കുകയും ചെയ്യുകയാണ് കേന്ദ്ര സര്‍ക്കാരിന്റെ ലക്ഷ്യം.