ഐ.ടിയിൽ ആശങ്ക; പക്ഷെ മൊബൈൽ നിർമ്മാണ മേഖലയിൽ 60,000 ജോലി സാധ്യതകൾ

ടെക്നീഷ്യൻമാർ, മൊബൈൽ അസംബ്ലർമാർ, എന്‍ജിനീയറിംഗ്‌ മാനേജർ തുടങ്ങി നിരവധി തൊഴിലുകൾക്ക് ഡിമാൻഡ് വർധിക്കുന്നു

Update: 2023-08-19 04:43 GMT

മൊബൈൽ ഫോൺ നിർമാണത്തിൽ ഏറ്റവും വലിയ രണ്ടാമത്തെ രാജ്യമായി ഇന്ത്യ മാറുന്നതോടെ ഈ മേഖലയിൽ തൊഴിലവസരങ്ങളിൽ വൻ വർധനയുണ്ടാകുമെന്ന് മാനവ വിഭവ ഏജൻസികൾ. 

മൊബൈൽ ഫോൺ നിർമാണ മേഖലയിൽ 60,000 പുതിയ തൊഴിലവസരങ്ങളാണ് അടുത്ത 6 മുതൽ 12 മാസത്തിൽ ഉണ്ടാകുക. ആപ്പിൾ ഫോൺ നിർമാതാക്കളായ ഫോക്സ് കോൺ, വിസ്‌ട്രോൺ, പെഗാട്രോൺ എന്നിവരാണ് കൂടുതൽ നിയമനങ്ങൾ നടത്താൻ സാധ്യത. ഇത് കൂടാതെ ടാറ്റ ഇലക്ട്രോണിക്സ്, ഡിക്‌സൺ ഇലക്ട്രോണിക്സ് എന്നി കമ്പനികളും കൂടുതൽ നിയമനങ്ങൾ നടത്താൻ സാധ്യത ഉണ്ട്.

ഇലക്ട്രോണിക്സ് , ഇലക്ട്രിക്കൽ ടെക്നിഷ്യൻസ്, അസംബ്ളി ഓപ്പറേറ്റർമാർ, ലൈൻ സൂപ്പർവൈസർമാർ, മൊബൈൽ അസംബ്ലർമാർ, ഐ.ടി വിദഗ്ദ്ധർ, 
എന്‍ജിനീയറിംഗ്‌ 
മാനേജർമാർ എന്നിവർക്കാണ് ഡിമാൻഡ്. തമിഴ്‌നാട്, കർണാടക, ദേശിയ തലസ്ഥാന മേഖല എന്നിവിടങ്ങളിലാണ് കൂടുതൽ തൊഴിൽ സാധ്യതകൾ. ഡാറ്റ എന്‍ജിനീയർ, ഗുണ നിലവാര പരിശോധകർ, സപ്ലൈ ചെയ്ൻ മാനേജർ, ലോജിസ്റ്റിക്സ് കോ ഓർഡിനേറ്റർ തുടങ്ങിയ തസ്തികകളിലും കൂടുതൽ നിയമനങ്ങൾക്ക് സാധ്യത ഉണ്ട്.

ഐ.ടി മേഖലയിൽ ആശങ്ക

 നിർമിത ബുദ്ധിയുടെ വരവോടെ ഐ.ടി മേഖലയിൽ ഈ വർഷം തൊഴിൽ നഷ്ടപ്പെട്ടത് 342,671 പേർക്കാണ്. പുതിയ നിയമനങ്ങളിൽ കഴിഞ്ഞ ഒരു വർഷമായി വളർച്ച ഉണ്ടായിട്ടില്ല.
ഐ.ടി സോഫ്റ്റ്‌വെയര്‍ മേഖലയിൽ ജൂലൈയിൽ പുതിയ നിയമനങ്ങളിൽ 46% കുറവ് ഉണ്ടായതായി നൗകരി ജോബ് സ്പീക്സ്‌ റിപ്പോർട്ടിൽ പറയുന്നു. എണ്ണ, പ്രകൃതി വാതക, ഊർജ ഉത്പാദന രംഗത്ത് നിയമനങ്ങളിൽ 9% വളർച്ച ഉണ്ടായി, റിയൽ എസ്റ്റേറ്റ് 5%, സഞ്ചാരം-ഹോസ്പിറ്റാലിറ്റി രംഗത്ത് 2% എന്നിങ്ങനെ വളർച്ച രേഖപ്പെടുത്തി. മെട്രോ നഗരങ്ങളിൽ പുതിയ നിയമനങ്ങൾ കുറഞ്ഞു. മെട്രോ നഗരങ്ങൾ അല്ലാത്ത ജയ്‌പൂർ, വഡോദര എന്നിവിടങ്ങളിലാണ് തൊഴിലവസരങ്ങളിൽ കൂടുതൽ വളർച്ച ഉണ്ടായത്.vഎറണാകുളത്ത് വിവിധ മേഖലകളിലായി പുതിയ തൊഴിലവസരങ്ങളിൽ 31% ഇടിവ് ഉണ്ടായതായി നൗകരി റിപ്പോർട്ടിൽ കാണുന്നു.
Tags:    

Similar News