ബാങ്കു തട്ടിപ്പു നടത്തി രാജ്യം വിട്ട വിവാദ വ്യവസായി നീരവ് മോദിയുടെ ചിത്ര ശേഖരം ലേലത്തിൽ വിറ്റു. 68 ആർട്ട് വർക്കുകളാണ് മുംബൈ ആസ്ഥാനമായ സാഫ്റൺ ആർട്ട് ലേലം ചെയ്തത്. രാജാ രവിവര്‍മയുടെത് ഉള്‍പ്പെടെയുള്ള പെയിന്റിങ്ങുകള്‍ വിറ്റുപോയത്.
ലേലത്തിലൂടെ നേടിയ 60.9 കോടി രൂപയിൽ 54.84 കോടി രൂപ ആദായനികുതി വകുപ്പിന് ലഭിക്കും. തിരുവിതാംകൂര്‍ മഹാരാജാവ് ബക്കിങ്ഹാമിലെ പ്രഭു റിച്ചാര്‍ഡ് ടെംപിള്‍ ഗ്രെന്‍വില്ലെയെ സ്വീകരിക്കുന്ന രാജാ രവിവര്‍മ ചിത്രത്തിന് 14 കോടി രൂപ ലഭിച്ചു. ചിത്രകാരൻ വി.എസ് ഗെയ്തൊണ്ടെയുടെ ചിത്രമാണ് ഏറ്റവുമധികം തുക നേടിയത്. 25.24 കോടി രൂപ.
കഴിഞ്ഞയാഴ്ചയാണ് മുംബൈയിലെ പ്രത്യേക കോടതി പെയിന്റിങ്ങുകള്‍ ലേലം ചെയ്യാന്‍ ആദായനികുതി വകുപ്പിന് അനുമതി നല്‍കിയത്.