ഇന്ത്യന്‍ ബിസിനസ് മേഖല തിരിച്ചു വരാന്‍ സമയമെടുക്കുമെന്ന് സര്‍വേ
ഏണസ്റ്റ് ആന്‍ഡ് യംഗ് നടത്തിയ സര്‍വേയില്‍ പങ്കെടുത്ത 92 ശതമാനം പേരും രണ്ടു വര്‍ഷമെങ്കിലും കഴിഞ്ഞേ പൂര്‍വസ്ഥിതിയിലാകൂ എന്ന അഭിപ്രായക്കാരാണ്
കോവിഡ് വ്യാപനത്തെ തുടര്‍ന്ന് താറുമാറായ ഇന്ത്യന്‍ ബിസിനസ് മേഖലയുടെ തിരിച്ചു വരവ് 2022 അവസാനം വരെ പ്രതീക്ഷിക്കുകയേ വേണ്ടെന്ന് സര്‍വേ ഫലം. ഏണസ്റ്റ് ആന്‍ഡ് യംഗ് നടത്തിയ സര്‍വേയിലാണ ഇത് വ്യക്തമാകുന്നത്. സര്‍വേയില്‍ പങ്കെടുത്ത 92 ശതമാനം പേരും അവരെ പ്രതിസന്ധി ബാധിച്ചിട്ടുണ്ടെന്നും ചുരുങ്ങിയത് 2022 അവസാനം വരെയും പ്രതിസന്ധി തുടരുമെന്നുമാണ്.
കോവിഡിനെ തുടര്‍ന്ന് ലോക്ക് ഡൗണിലായത് രാജ്യത്തെ വിവിധ മേഖലകളെയും വ്യവസായങ്ങളെയും വന്‍തോതില്‍ ബാധിച്ചു. വ്യോമയാന മേഖല പൂര്‍ണമായും സ്തംഭിച്ചപ്പോള്‍ ത്രൈമാസ കാലയളവില്‍ ഒരൊറ്റ വിമാനം പോലും പറന്നില്ല- ഏണസ്റ്റ് & യംഗ് റിപ്പോര്‍ട്ട് പറയുന്നു.
ആഗോള തലത്തിലും സ്ഥിതി വ്യത്യസ്തമായിരുന്നില്ല. വര്‍ജിന്‍ ഓസ്‌ട്രേലിയയും മലേഷ്യന്‍ എയര്‍ലൈന്‍സും വലിയ പ്രതിസന്ധിയാണ് നേരിട്ടത്. പ്രതിസന്ധിയില്‍ നിന്ന് കരകയറാന്‍ അവര്‍ നിരവധി കാര്യങ്ങള്‍ ചെയ്തു വരുന്നുണ്ട്. എന്നാല്‍ കട ബാധ്യതകള്‍ നികത്താനുള്ള പണം കണ്ടെത്താനുള്ള ഓട്ടത്തിലായിരുന്നു ഇന്ത്യന്‍ വിമാനക്കമ്പനികള്‍. ഇപ്പോഴത്തെ പ്രതിസന്ധിയില്‍ നിന്ന് കരകയറുന്നതിനൊപ്പം വിദൂരമല്ലാത്ത ഭാവിയിലെ ആവശ്യങ്ങള്‍ കൂടി പരിഗണിക്കേണ്ടതുണ്ടെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. കോര്‍പറേറ്റ് യാത്രകളടക്കമുള്ളവ വളരെ പതുക്കെ മാത്രമേ പൂര്‍വസ്ഥിതിയിലെത്തുകയുള്ളൂവെന്ന് അവര്‍ മനസ്സിലാക്കേണ്ടതുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.