എം സി എക്‌സിലെ അവധി വ്യാപാരം വഴിയുള്ള റബ്ബറിന്റെ വിതരണം പാലക്കാട്ട് ആരംഭിച്ചു
രാജ്യത്തെ ഏക വിതരണ കേന്ദ്രമാണ് പാലക്കാടുള്ളത്
രാജ്യത്തെ പ്രമുഖ കമ്മോഡിറ്റി എക്‌സ്‌ചേഞ്ചായ എം സി എക്‌സിലെ അവധി വ്യാപാരം വഴിയുള്ള പ്രകൃതിദത്ത റബ്ബറിന്റെ വിതരണം പാലക്കാട്ടെ കേന്ദ്രത്തില്‍ നിന്ന് ആരംഭിച്ചു. രാജ്യത്തെ ഏക വിതരണ കേന്ദ്രമാണ് പാലക്കാട്. ഡിസംബര്‍ 28 നാണ് എം സി എക്‌സില്‍ റബ്ബറിന്റെ അവധി വ്യാപാര കരാര്‍ ആരംഭിച്ചത്. അന്ന് 18 മെട്രിക് ടണ്ണിന്റെ കരാറാണ് നടന്നത്. അതിനുശേഷം ഇടപാടുകളുടെ എണ്ണത്തില്‍ തുടര്‍ച്ചയായ വര്‍ധന രേഖപ്പെടുത്തുകയായിരുന്നു.
വിപണിയില്‍ വലിയ സ്വീകാര്യതയാണ് പ്രകൃതിദത്ത റബ്ബറിന്റെ അവധി വ്യാപാരത്തിന് ലഭിക്കുന്നതെന്നും മികച്ച വിലയും കൃത്യമായ വിതരണവും ഉറപ്പ് നല്‍കിക്കൊണ്ട് ഇടപാടുകള്‍ വലിയ തോതില്‍ വര്‍ധിപ്പിക്കാനുള്ള ശ്രമങ്ങള്‍ നടത്തി വരികയാണെന്നും എം സി എക്‌സ് ബിസിനസ് ഡവലപ്പ്‌മെന്റ് ആന്റ് മാര്‍ക്കറ്റിംഗ് വിഭാഗം മേധാവി റിഷി നഥാനി പറഞ്ഞു.
റിബ്ബ്ഡ് സ്‌മോക്ക്ഡ് ഷീറ്റ് 4 ( ആര്‍ എസ് എസ് 4 ) ഗുണനിലവാരമുള്ള പ്രകൃതിദത്ത റബ്ബറിന്റെ അവധി വ്യാപാരമാണ് എം സി എക്‌സില്‍ നടക്കുന്നത്. മിനിമം ലോട്ട് സൈസ് ഒരു ടണ്ണാണ്. ഓരോ മാസത്തിന്റെയും അവസാനത്തെ ബിസിനസ് പ്രവ്യത്തി ദിനത്തിലാണ് വ്യാപാര കരാറിന്റെ സെറ്റില്‍മെന്റ് നടക്കുക. 100 കിലോഗ്രാം വീതമുള്ള റബ്ബറിന്റെ ലോട്ടുകള്‍ക്കാണ് വില നിശ്ചയിക്കുന്നത്.