പാമോയില്‍ ഇനി വില കുറഞ്ഞ എണ്ണയല്ല, നേട്ടം സ്വന്തമാക്കാന്‍ പകരക്കാര്‍
വെളിച്ചെണ്ണയ്ക്ക് വില കുതിച്ചു കയറുമ്പോള്‍ പാമോയിലിനെ ആശ്രയിക്കാനാകില്ല
ലോകത്തിലെ ഏറ്റവും വില കുറഞ്ഞ ഭക്ഷ്യ എണ്ണ എന്ന സ്ഥാനം പാമോയിലിന് നഷ്ടമാകുന്നു. പാമോയിലിന്റെ ഉത്പാദനത്തില്‍ ഇടിവു വന്നതും പകരക്കാരായി എത്തിയ സോയ ഓയിലിന്റെ വിതരണം കൂടുതല്‍ കാര്യക്ഷമമായതുമാണ് പാമോയിലിന് തിരിച്ചടിയായത്.
എണ്ണപ്പന തോട്ടങ്ങളില്‍ പ്രതിസന്ധി
പീസ മുതല്‍ ലിപ്സ്റ്റിക് വരെ
ബിസികറ്റ് നിര്‍മാതാക്കള്‍, ഭക്ഷണശാലകള്‍ എന്നിവരാണ് പാമോയിലിന്റെ മുഖ്യ ഉപയോക്താക്കള്‍. പാമോയിലില്‍ നിന്ന് പെട്ടെന്നൊരു മാറ്റത്തിന് ഇവര്‍ തയാറായേക്കില്ലെന്നാണ് ഈ രംഗത്തുള്ളവര്‍ പറയുന്നത്. അതേസമയം, ഗാര്‍ഹിക ഉപയോക്താക്കള്‍ പാമോയിലിനെ വിട്ട് മറ്റ് എണ്ണകളിലേക്ക് മാറുന്നുണ്ട്.
പീസ, ഐസ്‌ക്രീം മുതല്‍ ഷാംപുവിലും ലിപ്സ്റ്റിക്കിലും വരെ പാമോയിലുകള്‍ ഉപയോഗിക്കുന്നുണ്ട്. അതേ പോലെ കന്നുകാലികള്‍ക്കുള്ള തീറ്റയിലും ഇതു ചേര്‍ക്കാറുണ്ട്. ചില രാജ്യങ്ങള്‍ ബയോ ഫ്യുവലിനായും ഇതു പയോഗിക്കുന്നു.
തീരുവ കൂടിയത് ഇറക്കുമതിയെ ബാധിച്ചു
പാമോയില്‍ ഏറ്റവും കൂടുതല്‍ ഇറക്കുമതി ചെയ്യുന്ന രാജ്യമാണ് ഇന്ത്യ. അടുത്തിടെ പാമോയിലിന്റെ ഇറക്കുമതി തീരുവ വര്‍ധിപ്പിച്ചതോടെ ഒരു ലക്ഷം മെട്രിക് ടണ്‍ പാമോയില്‍ വാങ്ങാനുള്ള ഓര്‍ഡര്‍ ഇന്ത്യ റദ്ദാക്കിയിരുന്നു. മലേഷ്യ പാമോയില്‍ വില വര്‍ധിപ്പിച്ചതും ഇന്ത്യന്‍ ഇറക്കുമതിക്കാര്‍ക്ക് തിരിച്ചടിയായിരുന്നു. ഓരോ മാസവും 7.5 ലക്ഷം ടണ്‍ പാമോയില്‍ ഇന്ത്യ ഇറക്കുമതി ചെയ്യുന്നുണ്ടെന്നാണ് കണക്ക്.