പതഞ്ജലിയുമായി മത്സരിക്കാൻ ശ്രീശ്രീ യുടെ 'തത്വ'

Update: 2018-06-17 08:23 GMT

ശ്രീ ശ്രീ ആയുർവേദ ട്രസ്റ്റ് ബ്രാൻഡ് പ്രൊമോഷനു വേണ്ടി മാറ്റിവെച്ചിരിക്കുന്നത് 200 കോടി രൂപസ്വദേശി എഫ്.എം.സി.ജി ബ്രാൻഡുകളുടെ വിഭാഗത്തിൽ ബാബ രാംദേവിൻറെ പതഞ്ജലിയോട് മത്സരിക്കാൻ ആർട്ട് ഓഫ് ലിവിങ് സ്ഥാപകനായ ശ്രീ ശ്രീ രവിശങ്കറിന്റെ \'ശ്രീ ശ്രീ തത്വ\'.

ഏകദേശം 200 കോടി രൂപയാണ് ബ്രാൻഡിന്റെ പരസ്യത്തിനും മാർക്കറ്റിങ്ങിനുമായി ശ്രീ ശ്രീ ആയുർവേദ ട്രസ്റ്റ് മാറ്റിവച്ചിരിക്കുന്നതെന്ന് ഇക്കണോമിക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. റീറ്റെയ്ൽ വിപുലീകരണത്തിൻറെ ഭാഗമായി 1000 സ്റ്റോറുകളാണ് പുതുതായി തുറക്കാൻ പദ്ധതിയിട്ടിരിക്കുന്നത്.

ഇന്ത്യൻ പ്രീമിയർ ലീഗിന്റെ സമയത്ത് 10 കോടി രൂപ കമ്പനി ടെലിവിഷൻ പരസ്യത്തിനായി ചെലവിട്ടിരുന്നു. പേഴ്‌സണൽ കെയർ വിഭാഗത്തിനാണ് തുടക്കത്തിൽ കൂടുതൽ ഊന്നൽ നൽകുക. ഓൺലൈൻ സ്റ്റോറുകളിൽക്കൂടിയും \'തത്വ\' ഉത്പന്നങ്ങൾ വിൽക്കുന്നുണ്ട്.

രാജ്യത്തിൻറെ സംസ്കാരവുമായി അഭേദ്യബന്ധമുള്ള ചിട്ടകളോടും ജീവിത രീതികളോടും ജനങ്ങൾക്കുള്ള താല്പര്യം അറിഞ്ഞ് അത് നൽകുന്ന ബിസിനസ് അവസരം കൃത്യമായി പ്രയോജനപ്പെടുത്തിയതാണ് പതഞ്ജലി നേടിയ വിജയം എന്ന് വ്യവസായ രംഗത്തെ പ്രമുഖർ തന്നെ സമ്മതിക്കുന്നുണ്ട്.

പതഞ്ജലിയുടെ ബ്രാൻഡിംഗ് വിജയത്തിന് പിന്നാലെ എഫ്.എം.സി.ജി വമ്പന്മാരായ ഹിന്ദുസ്ഥാൻ യുണിലിവർ, കോൾഗേറ്റ്-പാമോലിവ്, ഫ്യൂച്ചർ ഗ്രൂപ്പ്, ഡാബർ എന്നിവർ ഈ മേഖലയിലേക്ക് ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നു. ഈയവസരത്തിലാണ് ശ്രീ ശ്രീ തത്വ യുടെ കടന്നുവരവ്.

Similar News