ഓഹരികളിലൂടെ ജീവനക്കാർക്ക് കൂടുതൽ സാമ്പത്തികം ലക്ഷ്യമിട്ട് പേടിഎം.
ജീവനക്കാർക്ക്100കോടി രൂപ വായ്പയും.
ഇന്ത്യൻ ഇ-കോമേഴ്‌സ് കമ്പനിയായ പേടിഎം അവരുടെ ജീവനക്കാരുടെ നിക്ഷേപപദ്ധതികളെ പേടിഎമ്മിൽ ഓഹരികളാക്കാൻ ക്ഷണിച്ചു..
ഇതിനായി സെപ്റ്റംബർ 22 വരെ സമയം നൽകും. ഇന്ത്യയിലെ ഉത്തർപ്രദേശിലെ നോയിഡ ആസ്ഥാനമായി പ്രവർത്തിക്കുന്ന കമ്പനിയാണ് പേടിഎം.
ഓൺലൈൻ പണമിടപാടുകളും സാമ്പത്തിക സേവനങ്ങളും പൊതുജനങ്ങൾക്ക് കൊടുക്കുന്ന പേടിഎം ഒക്‌ടോബർ മാസത്തിൽ ആരംഭിക്കാനിരിക്കുന്ന ഓഹരികളുടെ വിൽപ്പനക്ക് മുന്നോടിയായിട്ടാണ് തങ്ങളുടെ ജീവനക്കാർക്ക് ഈ ആനുകൂല്ല്യം നൽകിയത്.
പേടിഎമ്മിന്റെ 16,600 കോടി രൂപ മൂലധന ഓഹരികളിലേക്ക് ആണ് നിക്ഷേപിക്കാൻ കഴിയുന്നത്.
പേടിഎമ്മിന് 2021 സെപ്റ്റംബർ വരെ മൊത്തം ഓഹരി മൂല്യം 60,72,74,082 രൂപയാണ്.രജിസ്ട്രാർ ഓഫ് കമ്പനീസ് (ആർഒസി)വിവരങ്ങൾ അനുസരിച്ച് 200 പേടിഎം ജീവനക്കാർ ഇതിനകം തങ്ങളുടെ നിക്ഷേപ പദ്ധതികൾ പേടിഎംൽ ഓഹരികളാക്കി മാറ്റിയിട്ടുണ്ട്.
ഇത് ജീവനക്കാരിൽ കൂടുതൽ സമ്പത്തിക ഉന്നമനം ഉണ്ടാക്കുമെന്ന് കമ്പനി വിലയിരുത്തുന്നു. പേടിഎം ജീവനക്കാർക്ക് മൊത്തത്തിൽ 100 കോടി രൂപ വരെ വായ്പയും ലഭ്യമാക്കുന്നുണ്ട്. ആറ് മാസത്തേക്ക് ഈ വായ്പകളുടെ പലിശ കമ്പനിയാണ് അടക്കുന്നത്. ഇതിലൂടെ ജീവനക്കാർക്ക് അവരുടെ സാമ്പത്തിക കാര്യങ്ങൾ നന്നായി കൈകാര്യം ചെയ്യാനും കമ്പനിയുടെ ഓഹരി ഉടമ എന്ന നിലയിൽ അഭിമാനിക്കാനും സാധിക്കുമെന്ന് കമ്പനി പറയുന്നു.
2021 ജനുവരി-മാർച്ച് മാസങ്ങളിൽ 14 ലക്ഷം വായ്പകൾ വിതരണം ചെയ്തിട്ടുണ്ട്.ഇത് കഴിഞ്ഞ വർഷത്തെ ഇതേ കാലയളവിൽ വിതരണം ചെയ്ത വായ്പകളുടെ (26,000) എണ്ണത്തേക്കാൾ 53 മടങ്ങ് കൂടുതലാണ്.