പൊതുമേഖലാ സ്ഥാപനങ്ങൾ സ്വകാര്യവൽക്കരിക്കുമ്പോൾ സർക്കാരിനും തൊഴിലാളികൾക്കും പറയാനുള്ളത് എന്താണ്?

തൊഴിലാളികളെ യാതൊരു തരത്തിലും ബാധിക്കില്ലെന്ന് കേന്ദ്രം പറയുമ്പോൾ സ്വകാര്യ വൽക്കരണത്തിൽ കനത്ത ആശങ്കയിലാണ് തൊഴിലാളികൾ!

Update:2021-08-27 19:00 IST

ഉപയോഗിക്കാതെ കിടക്കുന്ന ആസ്തി തിരിച്ചു പിടിച്ചു ഉപയോഗമാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യമെന്നാണ് കേന്ദ്രം പറയുന്നത്. സ്വകാര്യ മേഖലക്ക്‌ കൈമാറുന്നതിലൂടെ ലഭിക്കുന്ന ഫണ്ട്‌ വികസന പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കും.

പൂർണ്ണമായ ഒരു വിറ്റഴിക്കലല്ല സ്വകാര്യ വൽക്കരണത്തിലൂടെ നടക്കുന്നത്.
സ്വകാര്യ മേഖലക്ക് കൈമാറുന്ന പദ്ധതിയുടെ ഉടമസ്ഥവകാശം കേന്ദ്ര സർക്കാരിൽ തന്നെ നിക്ഷിപ്തമായിരിക്കും.അതുകൊണ്ട് ഇത് യാതൊരു തരത്തിലും തൊഴിലാളികളെ ബാധിക്കില്ല. സർക്കാർ തന്നെ തൊഴിലുടമയായി തുടരുന്നതിനാൽ തൊഴിൽ സുരക്ഷയെക്കുറിച്ച് ആശങ്കക്ക് അവകാശമില്ലന്നാണ് കേന്ദ്രത്തിന്റെ നിലപാട്.
തൊഴിലാളികളുടെ ആശങ്ക!
ഇത് സംബന്ധിച്ച് ഒരു കൂടിയാലോചനയോ, സംഭാക്ഷണമോ തൊഴിലാളി യൂണിയനുകളുമായി നടത്തിയിട്ടില്ലന്ന് തൊഴിലാളി യൂണിയൻ നേതാക്കൾ പറയുന്നു.
പൊതുമേഖലകൾ കൈമാറുന്നതിന്റെ വിശദ വിവരങ്ങൾ രഹസ്യമായി സൂക്ഷിച്ചിരിക്കുന്നതിനാൽ തൊഴിലാളി സംരക്ഷണം എന്ന അവകാശ വാദത്തിൽ യൂണിയനുകൾക്ക്‌ സംശയം ഉണ്ട്.സ്വകാര്യ സ്ഥാപനങ്ങൾ പ്രവർത്തനത്തിന്റെ നിയന്ത്രണം ഏറ്റെടുത്തുകഴിഞ്ഞാൽ, അവർ
തൊഴിൽ വ്യവസ്ഥകളും നിയന്ത്രിക്കുന്നു എന്നതാണ് വസ്തുത.
സ്വകാര്യവൽക്കരണത്തിലൂടെ തൊഴിലാളികളുടെ തൊഴിൽ സംരക്ഷണത്തിന് ഒരു ഉറപ്പും ഉണ്ടാകുകയില്ലന്ന് സി ഐ റ്റി യു സംസ്ഥാന ജനറൽ സെക്രട്ടറി എളമരം കരീം ചൂണ്ടിക്കാട്ടുന്നു. ഏറ്റെടുത്തു ഒരു ആറു മാസം കഴിഞ്ഞാൽ തൊഴിലാളികളെ തന്നെ പിരിച്ചു വിടാനാണ് സാധ്യത. നിലവിലുള്ള തൊഴിലാളികളെ പിരിച്ചു വിട്ട് പുതിയ ആൾക്കാരെ നിയമിക്കുമ്പോൾ ഇപ്പോൾ നൽകുന്നതിന്റെ 25ശതമാനം കൂലി മാത്രം പുതിയ തൊഴിലാളികൾക്ക് നൽകിയാൽ മതിയാകും. റിസർവേഷൻ ഉൾപ്പെടെ സാമൂഹിക നീതികളും നടപ്പിൽ വരുത്താൻ കഴിയില്ല.ആവശ്യ സർവീസ് ഉൾപ്പെടെ ലാഭം മാത്രം നോക്കി സ്വകാര്യ വൽക്കരിക്കുമ്പോൾ രാജ്യ താൽപ്പര്യവും തൊഴിലാളികളുടെ തൊഴിലും നഷ്ടപ്പെടുകയാണെന്ന് എളമരം കരീം ചൂണ്ടിക്കാട്ടുന്നു.


Tags:    

Similar News