ഫേസ്ബുക്ക് കമ്പനി മെറ്റയുടെ വളര്‍ച്ച ഈ മേഖലയിലൂടെ

നിലവിലെ സാഹചര്യത്തില്‍ ഇന്ത്യയില്‍ ഫേസ്ബുക്കിന്റെ വളര്‍ച്ച മെറ്റാവേഴ്‌സിലൂടെ ആയിരിക്കില്ല

Update:2022-06-04 15:00 IST

ഫേസ്ബുക്ക് മെറ്റയെന്ന പേര് സ്വീകരിച്ചത് തന്നെ ഭാവി മെറ്റാവേഴ്‌സിന്റേതാണെന്ന പ്രഖ്യാപനം ആയിരുന്നു. എന്നാല്‍ ഇന്ത്യ ഉള്‍പ്പടെയുള്ള മെറ്റയുടെ വിപണികളുടെ ഭാവി യഥാര്‍ത്ഥത്തില്‍ മെറ്റാവേഴ്‌സിലാണോ? മെറ്റ ഇന്ത്യയുടെ മാനേജിംഗ് ഡയറക്ടറും വൈസ് പ്രസിഡന്റുമായ അജിത് മോഹന്‍ ഒരു ദേശീശ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞത് മെറ്റയുടെ വളര്‍ച്ച റീലിലും ഷോര്‍ട്ട് വീഡിയോകളിലുമാണെന്നാണ്.

ഇന്ത്യ ഒരു ഷോര്‍ട്ട്-വീഡിയോ ഫസ്റ്റ് വിപണി ആയി വളരുകയാണ്. ഇന്‍സ്റ്റഗ്രാമില്‍ ആളുകള്‍ ചെലവഴിക്കുന്ന ആകെ സമയത്തിന്റെ 20 ശതമാനവും റീല്‍സ് കാണാനാണ് വിനിയോഗിക്കുന്നത്. ഫേസ്ബുക്കില്‍ ഇത് 50 ശതമാനം ആണ്. വലിയ വളര്‍ച്ചയാണ് ഈ മേഖലയില്‍ ഉണ്ടാവുന്നതെന്നും അജിത് മോഹന്‍ ചൂണ്ടിക്കാണിക്കുന്നു. പലരുടെയും ആദ്യ ഇന്റര്‍നെറ്റ് ഉപയോഗം തന്നെ ഷോര്‍ട്ട് വീഡിയോ കാണാന്‍ വേണ്ടിയാണ്. ഭാവിയില്‍ യുട്യൂബിനെ മറികടക്കാന്‍ മെറ്റയ്ക്ക് സാധിക്കുമെന്ന വിശ്വാസമാണ് അദ്ദേഹം പ്രകടിപ്പിക്കുന്നത്.

മെറ്റയുടെ വളര്‍ച്ചയെ സഹായിക്കുന്ന രണ്ടാമത്തെ ഘടകമായി അജിത് മോഹന്‍ ചൂണ്ടിക്കാണിക്കുന്നത് ബിസിനസ് മെസേജിംഗ് ആണ്. കോര്‍പറേറ്റുകള്‍ മുതല്‍ ചെറുകിട കച്ചവടക്കാര്‍വരെ ഉപഭോക്താക്കളുമായി ബന്ധം സ്ഥാപിക്കാന്‍ വാട്‌സാപ്പ്, മെസഞ്ചര്‍, ഇന്‍സ്റ്റഗ്രാം എന്നിവ ഉപയോഗിക്കുന്നുണ്ട്.

അദ്ദേഹത്തിന്റെ അഭിപ്രായത്തില്‍ മൂന്നാമതാണ് നിലവില്‍ മെറ്റാവേഴ്‌സിന്റെ സ്ഥാനം. മേറ്റാവേഴ്‌സിന്റെ വളര്‍ച്ച കണ്ടന്റ് ക്രിയേറ്റര്‍മാരുമായി ബന്ധപ്പെട്ടായിരിക്കും എന്നാണ്‌ വിലയിരുത്തല്‍. ഞങ്ങള്‍ മെറ്റാവേഴ്‌സ് നിര്‍മിക്കുകയല്ല, അതിന് ആവശ്യമായ ഹാര്‍ഡ്‌വെയറുകളും സോഫ്‌റ്റ്വെയറുകളുമാണ് മെറ്റ വികസിപ്പിക്കുന്നത്. മെറ്റാവേഴ്‌സിലെ വിവിധ മേഖലകള്‍ വികസിപ്പിക്കാന്‍ അത് ക്രിയേറ്റര്‍മാരെ സഹായിക്കുമെന്നും അജിത് മോഹന്‍ വ്യക്തമാക്കി.reels and shorts are biggest lever of meta facebook grow ajith mohan

Tags:    

Similar News