'റീഫണ്ട് ഉത്തരവാദിത്തം എയർലൈനുകൾക്കും ഉണ്ടാകണം';വ്യോമയാന മന്ത്രി

കുറഞ്ഞ നിരക്കിൽ കൂടുതൽ വിമാനങ്ങൾ ഇന്ത്യക്ക്‌ ആവശ്യം!

Update:2021-09-10 14:15 IST

ടിക്കറ്റുകൾ റദ്ദാക്കിയാൽ പണം തിരികെ നൽകുന്നതിന് ട്രാവൽ ഏജന്റുമാർക്കൊപ്പം എയർലൈനുകളും തുല്യ ഉത്തരവാദിത്തം വഹിക്കണമെന്ന് വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ ആവശ്യപ്പെട്ടു. എന്നിരുന്നാലും, എയർലൈനുകളുടെ റീഫണ്ട് നയത്തിൽ ഇടപെടാൻ അദ്ദേഹം വിസമ്മതിച്ചു.

ട്രാവൽ ഏജന്റുമാരെ ആശ്രയിക്കുന്ന റീഫണ്ട് പ്രക്രിയയാണ് ഇപ്പോൾ നടക്കുന്നതെന്നും അതിന്റെ ഉത്തരവാദിത്തം എയർലൈനുകൾക്കും ഉണ്ടാകണമെന്ന് സിന്ധ്യ പറഞ്ഞു.  റീഫണ്ട് സമയബന്ധിതമായി തന്നെ ഉപഭോക്താവിന് നൽകേണ്ടതുണ്ട്.

എന്നാൽ ഓരോ എയർലൈനുകൾക്കും അതിന്റേതായ റീഫണ്ട് പോളിസി ഉണ്ട്.ചില എയർലൈൻ യാത്രക്കാർക്ക് ബുക്കിംഗ് സമയത്ത് അടച്ച മുഴുവൻ പണവും ഉപേക്ഷിക്കേണ്ടി വരാറുണ്ട്. സർക്കാർ ഈ വിഷയം തല്ക്കാലം ഏറ്റെടുക്കില്ലെന്നും ആ പ്രവർത്തനം എയർലൈനുകൾക്ക്‌ തന്നെ സ്വയം തീരുമാനിക്കാൻ അനുവദിക്കുമെന്നും സിന്ധ്യ വ്യക്തമാക്കി.

കുറഞ്ഞ നിരക്കിൽ കൂടുതൽ വിമാനങ്ങൾ ഇന്ത്യയിൽ ആവശ്യമാണ്. നിരക്കുകൾ ഓരോ സംസ്ഥാനത്തിന്റെയും നികുതികളുമായും ബന്ധപ്പെട്ടിരിക്കുന്നു. നിലവിൽ, സംസ്ഥാനങ്ങളും കേന്ദ്ര ഭരണ പ്രദേശങ്ങളും 1മുതൽ 30ശതമാനം വരെ വാറ്റ്(മൂല്ല്യ വർധിത നികുതി)ഈടാക്കുന്നു.

വിമാനങ്ങളുടെ ഏവിയേഷൻ ടർബെൻ ഇന്ധനത്തിന് നികുതി ഏർപ്പെടുത്തുന്നത് സംസ്ഥാനങ്ങളാണ്. അതാതു സംസ്ഥാനങ്ങളുടെ ജി എസ് ടി കൗൺസിൽ ആണ് ഇതിന്റെ നികുതി ഈടാക്കുന്നതിനെക്കുറിച്ച് തീരുമാനിക്കേണ്ടത്. ഇത്തരം കാര്യങ്ങളൊക്കെ ആശ്രയിച്ചായിരിക്കും നിരക്ക് കുറഞ്ഞ കൂടുതൽ വിമാനങ്ങളെന്നു അദ്ദേഹം പറഞ്ഞു.

Tags:    

Similar News