റിലയന്‍സിന്റെ ഏറ്റെടുക്കല്‍, തിരിച്ചുവരവിനൊരുങ്ങി കാമ്പ

പ്യുവര്‍ ഡ്രിങ്ക്‌സ് ഗ്രൂപ്പില്‍ നിന്നാണ് ശീതളപാനീയ ബ്രാന്‍ഡിനെ റിലയന്‍സ് സ്വന്തമാക്കിയത്

Update: 2022-08-31 12:15 GMT

ശീതളപാനീയ ബ്രാന്‍ഡായ കാമ്പയെ ഏറ്റെടുത്തു റിലയന്‍സ് ഇന്‍ഡസ്ട്രീസ് (Reliance Industries). എഫ്എംസിജി (FMCG) ബിസിനസ് വര്‍ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് റിലയന്‍സിന്റെ ഈ നാക്കം. കോളയുടെ വേരിയന്റായ കാമ്പ കോള ഒരു കാലത്ത് ഈ രംഗത്തെ മാര്‍ക്കറ്റ് ലീഡറായിരുന്നു. ദീപാവലിയോടനുബന്ധിച്ച് ഒക്ടോബറില്‍ കാമ്പ പുറത്തിറക്കാനാണ് കമ്പനി ഒരുങ്ങുന്നത്.

ഡല്‍ഹി ആസ്ഥാനമായുള്ള പ്യുവര്‍ ഡ്രിങ്ക്‌സ് ഗ്രൂപ്പില്‍ നിന്ന് 22 കോടി രൂപയ്ക്കാണ് റിലയന്‍സ് കാമ്പയെ സ്വന്തമാക്കിയത്. കോള, നാരങ്ങ, ഓറഞ്ച് രുചികളില്‍ ശീതലപാനീയം വീണ്ടും അവതരിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. എഫ്എംസിജി വിപണിയില്‍ പ്രവേശിക്കാനുള്ള റിലയന്‍സിന്റെ വിപുലമായ തന്ത്രത്തിന്റെ ഭാഗമായാണ്ണ് കാമ്പ (C
ampa
) വാങ്ങുന്നത്.
1990കളില്‍ കാമ്പ, പാര്‍ലെ വികസിപ്പിച്ച ശീതളപാനീയ ബ്രാന്‍ഡുകളായ തംസ് അപ്പ്, ഗോള്‍ഡ് സ്‌പോട്ട്, ലിംക എന്നിവയ്ക്കൊപ്പം വിപണിയില്‍ ആധിപത്യം സ്ഥാപിച്ചിരുന്നു. എന്നാല്‍ പതിയെ കാമ്പ വിപണിയില്‍ നിന്ന് പുറത്തായി.


ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel



Tags:    

Similar News