5ജി സമാര്‍ട്ട്‌ഫോണില്‍ ജിയോ ഞെട്ടിക്കുമോ?
ജിയോ 5ജി സമാര്‍ട്ട്‌ഫോണ്‍ ഏത് വിലയില്‍ പ്രതീക്ഷിക്കാം, റിപ്പോര്‍ട്ടുകള്‍ പറയുന്നതിനങ്ങനെ
ഏറെ പ്രതീക്ഷയോടെയാണ് ജിയോയുടെ 5ജി സമാര്‍ട്ട്‌ഫോണിനായി ഏവരും കാത്തിരിക്കുന്നത്. കുറഞ്ഞവിലയില്‍ തന്നെ ജിയോ 5ജി സ്മാര്‍ട്ട്‌ഫോണ്‍ പുറത്തിറക്കുമെന്ന് നേരത്തെ തന്നെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാലിതാ ഏവരെയും ഞെട്ടിക്കുന്ന വിലയായിരിക്കും ജിയോ 5ജി സ്മാര്‍ട്ട്‌ഫോണിനെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. 8,000-12,000 രൂപയില്‍ ജിയോ 5ജി സ്മാര്‍ട്ട്‌ഫോണ്‍ ലഭിച്ചേക്കുമെന്നാണ് ദേശീയ മാധ്യമങ്ങളിലെ റിപ്പോര്‍ട്ടുകള്‍. വലിയൊരു വിഭാഗം 4 ജി ഉപഭോക്താക്കളെ ആകര്‍ഷിക്കുന്നതിനായിരിക്കാം ജിയോ ഈ വില നിര്‍ണയത്തിലേക്ക് പോകുന്നത്.
നേരത്തെ, 2ജിയുടെ വന്‍തോതിലുള്ള ഉപഭോക്താക്കളെ 4ജിയിലേക്ക് ആകര്‍ഷിപ്പിക്കുന്നതിന് ജിയോഫോണ്‍ നെക്‌സ്റ്റ് 4ജിയില്‍ ഈ തന്ത്രമായിരുന്നു കമ്പനി ഉപയോഗിച്ചിരുന്നത്. 2022ലെ വാര്‍ഷിക പൊതുയോഗത്തില്‍, ദീപാവലിയോടെ ഡല്‍ഹി, മുംബൈ, ചെന്നൈ, കൊല്‍ക്കത്ത എന്നീ നാല് മെട്രോ നഗരങ്ങളില്‍ കമ്പനി 5ജി സേവനം ആരംഭിക്കുമെന്ന് മുകേഷ് അംബാനി വ്യക്തമാക്കിയിരുന്നു. 2023 ഡിസംബറോടെ ഇന്ത്യയിലുടനീളം 5ജി സേവനം ലഭ്യമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഗൂഗിളുമായി സഹകരിച്ചായിരിക്കും ജിയോ 5ജി സമാര്‍ട്ട്‌ഫോണ്‍ പുറിത്തറക്കുക. എന്നാല്‍ വിലയെക്കുറിച്ചുള്ള വിശദാംശങ്ങളൊന്നും കമ്പനി ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.
ജിയോ 5ജി (Jio 5g) പ്ലാനുകള്‍ 4ജി പ്രീമിയം പാക്കുകളേക്കാള്‍ 20 ശതമാനം ചെലവേറിയതായിരിക്കുമെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.