റിലയന്‍സ് ജിയോയ്ക്ക് 4518 കോടി രൂപ അറ്റാദായം

വരുമാനം 22,521 കോടിരൂപയായി

Update:2022-10-21 20:23 IST

റിലയന്‍സ് ജിയോ ഇന്‍ഫോകോം ലിമിറ്റഡിന് 4518 കോടി രൂപ അറ്റാദായം. സെപ്റ്റംബറില്‍ അവസാനിച്ച പാദത്തില്‍ നെറ്റ് പ്രോഫിറ്റ് 4 ശതമാനം വര്‍ധിച്ചതായാണ് റിപ്പോര്‍ട്ട്. ഇയര്‍-ഓണ്‍-ഇയര്‍ വളര്‍ച്ച 28 ശതമാനമാണ് കമ്പനി രേഖപ്പെടുത്തിയത്.

വരുമാനം മൂന്ന് ശതമാനം വര്‍ധിച്ച് 22521 കോടിരൂപയായി. ഇയര്‍-ഓണ്‍-ഇയര്‍ വളര്‍ച്ച 20 ശതമാനമാണ്. പ്രവര്‍ത്തന ലാഭം അഞ്ച് ശതമാനം ഉയര്‍ന്ന് 11,489 കോടിരൂപയായി.

കഴിഞ്ഞ വര്‍ഷത്തെയും മുന്‍ പാദത്തിലെയും ഇതേ കാലയളവുമായി താരതമ്യപ്പെടുത്തുമ്പോള്‍ പ്രവര്‍ത്തനച്ചെലവ് സ്ഥിരത പുലര്‍ത്തി. തല്‍ഫലമായി, പ്രവര്‍ത്തന മാര്‍ജിനുകള്‍ 26.3 ശതമാനത്തില്‍ തന്നെയാണ് ഈ പാദത്തിലും തുടരുന്നത്.

Tags:    

Similar News