ജിയോഫോണ്‍ താരിഫുകള്‍ കുത്തനെ വര്‍ധിപ്പിച്ചു, 10 കോടി ഉപഭോക്താക്കള്‍ക്ക് തിരിച്ചടിയാകും

28 ദിവസത്തെ വാലിഡിറ്റിയുള്ള 155 രൂപ പ്ലാനിന് ഇനിമുതല്‍ 186 രൂപ നല്‍കേണ്ടിവരും

Update: 2022-06-14 05:55 GMT

ഇന്ത്യയിലെ മുന്‍നിര ടെലികോം (Telecom) കമ്പനിയായ റിലയന്‍സ് ജിയോ (Reliance Jio) തങ്ങളുടെ ജിയോഫോണ്‍ താരിഫുകള്‍ കുത്തനെ വര്‍ധിപ്പിച്ചു. 20 ശതമാനം വില വര്‍ധനവാണ് ജിയോഫോണ്‍ താരിഫുകളില്‍ നടപ്പാക്കിയതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇക്കണോമിക് ടൈംസ് റിപ്പോര്‍ട്ട് അനുസരിച്ച് ജിയോഫോണിന്റെ താരിഫ് വര്‍ധന 10 കോടി ഉപഭോക്താക്കളെ ബാധിക്കും. ജിയോയ്ക്ക് 40 കോടി ഉപഭോക്താക്കളാണുള്ളത്. റിലയന്‍സ് ജിയോ നെറ്റ്വര്‍ക്കില്‍ മാത്രം പ്രവര്‍ത്തിക്കുന്ന റിലയന്‍സില്‍ നിന്നുള്ള ഫീച്ചര്‍ ഫോണുകളാണ് ജിയോഫോണുകള്‍.

പുതുക്കിയ നിരക്കുകള്‍ പ്രകാരം 28 ദിവസത്തെ വാലിഡിറ്റിയുള്ള 155 രൂപ പ്ലാനിന് ഇനിമുതല്‍ 186 രൂപ നല്‍കേണ്ടിവരും. സമാനമായി 28 ദിവസത്തെ വാലിഡിറ്റിയും പ്രതിദിനം 2 ജിബി ഡാറ്റയുമുള്ള 185 രൂപ പ്ലാനിന് ഉപഭോക്താക്കള്‍ക്ക് 222 രൂപ ചിലവാകും. 336 ദിവസം വാലിഡിറ്റിയുള്ള 749 രൂപ പ്ലാനിന് 20 ശതമാനം വര്‍ധിച്ച് 899 രൂപയാകും.


Tags:    

Similar News