അമാന്റേയെ സ്വന്തമാക്കി റിലയന്‍സ് റിട്ടെയില്‍

ഇന്ത്യയിലും ശ്രീലങ്കയിലും സാന്നിധ്യമുള്ള പ്രീമിയം വസ്ത്ര ബ്രാന്‍ഡാണ് അമാന്റേ

Update: 2021-11-12 08:52 GMT

സ്ത്രീകളുടെ പ്രീമിയം വസ്ത്ര ബ്രാന്‍ഡായ അമാന്റേയെ എറ്റെടുത്ത് റിലയന്‍സ് റീട്ടെയില്‍സ്. ശ്രീലങ്ക ആസ്ഥാനമായ എംഎഎസ് ഹോള്‍ഡിംഗ്‌സില്‍ നിന്നാണ് അമാന്റേയുടെ 100 ശതമാനം ഓഹരികളും റിലയന്‍സ് വാങ്ങിയത്. എന്നാല്‍ എത്ര രൂപയുടെ ഇടപാടാണ് നടന്നതെന്ന് ഇരുസ്ഥാപനങ്ങളും വെളിപ്പെടുത്തിയിട്ടില്ല.

2007ല്‍ എംഎഎസ് ആരംഭിച്ച അമാന്റേയ്ക്ക് കീഴില്‍ അള്‍ട്ടിമോ, എവരിഡെ ബൈ അമാന്റേ എന്നീ ബ്രാന്‍ഡുകള്‍ കൂടിയുണ്ട്. ഇന്ത്യയിലും ശ്രീലങ്കയിലും ഔട്ട്‌ലെറ്റുകള്‍ ഉള്ള അമാന്റേയ്ക്ക് ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമും ഉണ്ട്. ഡിസൈന്‍ മുതല്‍ ഡെലിവറിവരെയുള്ള കാര്യങ്ങളില്‍ റിലയന്‍സുമായി എംഎഎസ് ഹോള്‍ഡിംഗ്‌സ് സഹകരിക്കും.

ഒക്ടോബറില്‍ റിതിക പ്രൈവറ്റ് ലിമിറ്റഡിന്റെ 52 ശതമാനം ഓഹരികള്‍ റിലയന്‍സ് റിട്ടെയില്‍ സ്വന്തമാക്കിയിരുന്നു. ഓണ്‍ലൈന്‍ ഇന്നര്‍വെയര്‍ സ്റ്റോര്‍ Zivameയുടെ ഉടമകളായ Actoserba Active Wholesaleലിലും റിലയന്‍സ് റീട്ടെയില്‍സിന് നിക്ഷേപമുണ്ട്. കൂടാതെ അടുത്തിടെ എംഎം സ്റ്റൈല്‍ പ്രൈവറ്റ് ലിമിറ്റഡിന്റെ 40 ശതമാനം ഓഹരികള്‍ റിലയന്‍സ് ബ്രാന്‍ഡ് ലിമിറ്റഡും വാങ്ങിയിരുന്നു. കഴിഞ്ഞ സാമ്പത്തിക വര്‍ഷം 1,57,629 കോടിയായിരുന്നു റിലയന്‍സ് റീട്ടെയില്‍സിന്റെ വിറ്റുവരവ്.


Tags:    

Similar News