പ്രമുഖ ഇലക്ട്രോണിക്‌സ് ആന്റ് അപ്ലയന്‍സസ് നിര്‍മാതാക്കളായ എല്‍ ജി സീലിങ് ഫാന്‍ നിര്‍മാണ മേഖലയിലേക്കും. ഇന്ത്യയിലെ ഹോം അപ്ലയന്‍സസ് മേഖലയിലെ എല്‍ജിയുടെ സാന്നിധ്യം ശക്തമാക്കുന്നതിന്റെ ഭാഗമായിട്ടാണ് ഇത്.
ഇലക്ട്രോണിക്‌സ് ആന്റ് ഹോം അപ്ലയന്‍സസിനു പുറമെ മിനി എയര്‍ പ്യൂരിഫയര്‍, വാട്ടര്‍ പ്യൂരിഫയര്‍, സ്റ്റീല്‍ വാട്ടര്‍ ടാങ്ക് എന്നിവയുടെ നിര്‍മാണ മേഖലയില്‍ ശക്തമായ സാന്നിധ്യമാകാന്‍ ഇതിനോടകം എല്‍ജിക്ക് കഴിഞ്ഞിട്ടുണ്ട്.
ഫാന്‍ ശ്രേണിയിലെ ഏറ്റവും വലിയ ആകര്‍ഷകത്വം പ്രീമിയം റേഞ്ച് വിഭാഗത്തിലേക്ക് അഞ്ചോളം ഫാനുകളും അവതരിപ്പിച്ചിട്ടുണ്ട് എന്നതാണ്. വൈ-ഫൈ, ആമസോണ്‍ അലക്‌സ, ഗൂഗിള്‍ അസിസ്റ്റന്റ് കേപ്പബിലിറ്റി എന്നിവയോടുകൂടിയ സ്മാര്‍ട്ട് ഫാനുകളാണ് ഇവ.
മൊബീല്‍ വഴി പ്രവര്‍ത്തിപ്പിക്കാന്‍ കഴിയുന്ന ഈ ഫാനുകളുടെ മറ്റൊരു സവിശേഷത ഇന്ത്യന്‍ കാലാവസ്ഥയും ഉപഭോക്താക്കളുടെ ഇഷ്ടങ്ങളും കണക്കിലെടുത്താണ് നിര്‍മിച്ചിരിക്കുന്നത് എന്നതാണ്.
ഇന്റര്‍നെറ്റ് ഓഫ് തിങ്‌സ് പ്ലാറ്റ്‌ഫോം ഉപയോഗപ്പെടുത്തിയ ഈ ഫാനുകള്‍ക്ക് 13,990 രൂപയാകും വില. ഹോം അപ്ലയന്‍സസ് മേഖലയില്‍ നിന്ന് മികച്ച പ്രതികരണമാണ് പുതിയ ഉല്‍പ്പന്നങ്ങള്‍ക്ക് പ്രതീക്ഷിക്കുന്നതെന്നും എല്‍ജി ഓവര്‍സീസ്&മാര്‍ക്കറ്റിങ് വിഭാഗം അറിയിച്ചു.