ആഗോള റീറ്റെയ്ൽ രംഗത്ത് ഏറ്റവും വേഗത്തിൽ വളരുന്ന കമ്പനികളിൽ ആറാം സ്ഥാനം മുകേഷ് അംബാനിയുടെ റിലയൻസ് റീറ്റെയ്ലിന്. ആമസോണിയയും നൈക്കിയെയും വരെ ഇക്കാര്യത്തിൽ റിലയൻസ് പിന്നിലാക്കിയിരിക്കുകയാണ്.
ഡെലോയിറ്റ്-യുകെ പുറത്തുവിട്ട 50 ഫാസ്സ്റ്റെസ്റ്റ്-ഗ്രോയിങ് റീറ്റെയ്ലേഴ്സ് പട്ടികയിലാണ് റിലയൻസ് ഉള്ളത്. യുഎസ് ഗ്രോസറി കമ്പനിയായ ആൽബർട്ട്സൺസ് കമ്പനീസ് ആണ് ലിസ്റ്റിൽ ഒന്നാമത്.
ചൈനീസ് ഓൺലൈൻ റീറ്റെയ്ൽ ഭീമനായ വിപ്ഷോപ്, ജെഡി.കോം എന്നിവരാണ് രണ്ടും മൂന്നും സ്ഥാനങ്ങളിൽ.
ലോകത്തെ ഏറ്റവും വലിയ 250 റീറ്റെയ്ൽ കമ്പനികളുടെ കൂട്ടത്തിൽ റിലയൻസ് റീറ്റെയ്ൽ 94 മത്തെ സ്ഥാനത്താണ്. ഈ പട്ടികയിൽ ഒന്നാമത് വാൾമാർട്ടും ആമസോൺ നാലാമതുമാണ്. വാൾമാർട്ടിന് 29 രാജ്യങ്ങളിൽ സാന്നിധ്യമുണ്ട്, ആമസോണിന് 14 രാജ്യങ്ങളിലും. രണ്ടു കമ്പനികളും ഇന്ത്യയിൽ വൻ നിക്ഷേപമാണ് നടത്തിയിരിക്കുന്നത്. എന്നാൽ റിലയൻസ് റീറ്റെയ്ൽ ഇന്ത്യയിൽ മാത്രമേ പ്രവർത്തിക്കുന്നുള്ളൂ.
ഡെലോയിറ്റിന്റെ ഈ രണ്ടു പട്ടികയിലും ഉള്ള ഏക ഇന്ത്യൻ കമ്പനിയും റിലയൻസ് ആണ്.
ധനം ഓൺലൈനിന്റെ സൗജന്യ വാട്സ്ആപ് ന്യൂസ് സേവനം സബ്‌സ്‌ക്രൈബ് ചെയ്യാൻ Click Here.