ഐകിയ കട തുറന്നു, ഹൈദരാബാദ് നിശ്ചലമായി

Update: 2018-08-13 10:41 GMT

സ്വീഡിഷ് ഫര്‍ണീച്ചര്‍ റീട്ടെയ്ല്‍ ഭീമനായ ഐകിയയുടെ ഇന്ത്യയിലെ ആദ്യ സ്റ്റോര്‍ ഹൈദരാബാദില്‍ തുറന്നതോടെ നഗരം നിശ്ചലമായി. ഹൈ-ടെക് സിറ്റി എങ്ങും ട്രാഫിക് ബ്ലോക്കുകളും തിക്കും തിരക്കും.

വ്യാഴാച്ച വൈകീട്ടോടെ നഗരത്തില്‍ അനുഭവപ്പെട്ട തിരക്കിന്റെ ചിത്രം സമൂഹ മാധ്യമങ്ങളില്‍ വൈറലായി. തുടര്‍ന്ന് വന്ന ദിവസങ്ങളിലും വന്‍ തിരക്കാണ് അനുഭവപ്പെട്ടത്.

[embed]https://youtu.be/klmC4xe5vR0[/embed]

ഉപഭോക്താക്കളെ ആകര്‍ഷിക്കാന്‍ വന്‍ വിലക്കുറവില്‍ കന്നി വില്‍പന ആരംഭിച്ച ഐകിയ അക്ഷരാര്‍ഥത്തില്‍ ഞെട്ടി.ഏകദേശം 40,000-45,000 പേരാണ് 4 ലക്ഷം സ്‌ക്വയര്‍ ഫീറ്റില്‍ പരന്നു കിടക്കുന്ന സ്റ്റോര്‍ സന്ദര്‍ശിക്കാന്‍ ആദ്യ ദിവസം എത്തിയ

പന്ത്രണ്ട് വര്‍ഷത്തെ പഠനത്തിനും ഒരുക്കങ്ങള്‍ക്കും ശേഷമാണ് ഐകിയ ഇന്ത്യയില്‍ ആദ്യ സ്റ്റോര്‍ തുറന്നത്. 2025 ഓടെ ഇന്ത്യയില്‍ 25 റീട്ടെയ്ല്‍ സ്റ്റോറുകള്‍ തുടങ്ങാനാണ് കമ്പനി പദ്ധതിയിട്ടിരിക്കുന്നത്.

വിലക്കുറവും ഗുണമേന്മയുമാണ് ഫര്‍ണീച്ചറുകളുടെ ആഗോള നിര്‍മ്മാണ - വിതരണക്കാരായ ഐകിയയുടെ പ്രത്യേകത. വളരെ വേഗം അസംബ്ലി ചെയ്യാന്‍ കഴിയുന്ന വിധത്തിലാണ് ഫര്‍ണീച്ചറുകളുടെ നിര്‍മ്മാണം.

ഏതാണ്ട് 7,500ഓളം ഉത്പന്നങ്ങള്‍ ഇവിടെ ലഭ്യമാണ്. 200 രൂപയില്‍ താഴെയുളള 1000 ലധികം ഉല്‍പ്പന്നങ്ങള്‍ ഐകിയ സ്റ്റോറില്‍ ഒരുക്കിയിട്ടുണ്ട്. 1000 സീറ്റുളള റെസ്റ്റോറന്റ് സംവിധാനവും സ്റ്റോറിനോടൊപ്പം സ്ഥാപിച്ചിട്ടുണ്ട്. ഇത് ആളുകളെ ആകര്‍ഷിക്കുന്ന വലിയൊരു ഘടകമാണ്. പ്രശസ്തമായ ഹൈദരാബാദ് ബിരിയാണി വെറും 99 രൂപയ്ക്കാണ് റെസ്റ്റോറന്റ് ഓഫര്‍ ചെയ്യുന്നത്.

പ്രതിവര്‍ഷം 6 ദശലക്ഷം ഉപഭോക്താക്കളെയാണ് ഐകിയ സ്റ്റോറിലേക്ക് പ്രതീക്ഷിക്കുന്നത്.

Similar News