രാജ്യത്തെ മൂന്നാമത്തെ ഏറ്റവും വലിയ ഐ.ടി കമ്പനിയായ വിപ്രോയുടെ ചെയര്‍മാന്‍ സ്ഥാനത്തുനിന്ന് അസിം പ്രേംജി വിരമിച്ചു. മകന്‍ റിഷാദ് പ്രേംജി ചെയര്‍മാനായി ചുമതലയേറ്റു. 74 കാരനായ അസിം പ്രേംജി തുടര്‍ന്നും ഡയറക്ടര്‍ ബോര്‍ഡില്‍ ഉണ്ടാകും. വിപ്രോയെ അതിവേഗ വളര്‍ച്ചയിലേക്ക് തിരികെ എത്തിക്കുകയാകും 42 കാരനായ റിഷാദിന് മുന്നിലെ ഏറ്റവും വലിയ വെല്ലുവിളിയെന്നു നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നു.