പൊതുമേഖലാ സ്ഥാപനങ്ങളുടെ സ്വകാര്യവത്കരണം; പട്ടികയില്‍ എസ്എഐഎല്ലും എന്‍ബിസിസിയും വളം കമ്പനികളും
ഈ സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യപാദത്തില്‍ 3850 കോടി രൂപയായിരുന്നു എസ്എഐഎല്ലിന്റെ ലാഭം. കേന്ദ്ര സര്‍ക്കാരിന് 65 ശതമാനം ഓഹരികളാണ് സെയിലില്‍ ഉള്ളത് ഉള്ളത്. പബ്ലിക് എന്റര്‍പ്രൈസസ് (പൊതുമേഖലാ) വകുപ്പിനാണ് സ്വകാര്യവത്കരിക്കാനുള്ള പൊതുമേഖലാ സ്ഥാപനങ്ങള്‍ കണ്ടെത്താനുള്ള ചുമതല.
കേന്ദ്രം സ്വകാര്യവത്കരണവുമായി മുന്നോട്ട് പോകുമ്പോള്‍ ആദ്യ പട്ടികയില്‍ ഇടംപിടിച്ച് സ്റ്റീല്‍ അതോറിറ്റി ഓഫ് ഇന്ത്യ (എസ്എഐഎല്‍), എന്‍ബിസിസി തുടങ്ങിയ കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങള്‍. മദ്രാസ് ഫെര്‍ട്ടിലൈസര്‍, നാഷണല്‍ ഫെര്‍ട്ടിലൈസര്‍ തുടങ്ങിയ വളം കമ്പനികളും ആദ്യ പട്ടികയില്‍ ഉണ്ടെന്നാണ് വിവരം.
എസ്എഐഎല്ലില്‍ കേന്ദ്ര സര്‍ക്കാരിന് 65 ശതമാനം ഓഹരികളാണ് ഉള്ളത്. ഇപ്പോഴത്തെ വിപണി അനുസരിച്ച് 29600 കോടിയോളമാണ് ഈ ഓഹരികളുടെ മൂല്യം.
കൂടാതെ ദുര്‍ഗാപൂര്‍, ബൊക്കാറോ, ബിലായി, അസനോള്‍ തുടങ്ങിയ ഇടങ്ങളിലെ സ്റ്റീല്‍ പ്ലാന്റുകളും എസ്എഐഎല്ലിന്റെ കീഴിലാണ് പ്രവര്‍ത്തിക്കുന്നത്. ആഗോള വിപണിയി്ല്‍ സ്റ്റീലിന് ഉണ്ടായ വില വര്‍ധനവ് കമ്പനിയുടെ ലാഭത്തിലും പ്രതിഫലിച്ചിരുന്നു.
ഈ സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യപാദത്തില്‍ 3850 കോടി രൂപയായിരുന്നു എസ്എഐഎല്ലിന്റെ ലാഭം(net profit). കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 1270 കോടിയുടെ നഷ്ടം സംഭവിച്ചിടത്താണ് ഈ വര്‍ഷം എസ്എഐഎല്‍ ലാഭത്തിലേക്ക് ഉയര്‍ന്നത്. നിര്‍മാണ കമ്പനിയായ എന്‍ബിസിസിയില്‍ 61.75 ശതമാനം ഓഹരികളാണ് കേന്ദ്രത്തിനുള്ളത്. 52000 കോടി രൂപയാണ് ഈ ഓഹരികളുടെ മൂല്യം. ഈ സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യപാദത്തില്‍ 27 കോടി രൂപയുടെ ലാഭം കമ്പനി നേടിയിരുന്നു.
പബ്ലിക് എന്റര്‍പ്രൈസസ് (പൊതുേേമഖലാ) വകുപ്പിനാണ് സ്വകാര്യവല്‍ക്കരിക്കാനുള്ള പൊതുമേഖലാ സ്ഥാപനങ്ങള്‍ കണ്ടെത്താനുള്ള ചുമതല. പബ്ലിക് എന്റര്‍പ്രൈസസ് വകുപ്പിനെ ഹെവി ഇന്‍ഡസ്ട്രീസ് വകുപ്പില്‍ നിന്ന് അടുത്തിടെ കേന്ദ്രം വേര്‍പെടുത്തിയിരുന്നു. നിലവില്‍ ധനകാര്യ മന്ത്രാലയത്തിന് കീഴിലാണ് പബ്ലിക് എന്റര്‍പ്രൈസസ് വകുപ്പ് പ്രവര്‍ത്തിക്കുന്നത്. തന്ത്രപ്രധാന മേഖലിയെ ഒഴികെ മറ്റ് പൊതുേേമഖലാ സ്ഥാപനങ്ങള്‍ സ്വകാര്യവത്കരിക്കാനാണ് കേന്ദ്രം പദ്ധതിയിടുന്നത്.
ആറ്റോമിക് എനര്‍ജി; സ്‌പേസ്, ഡിഫന്‍സ്; ഗതാഗതം ടെലികമ്മ്യൂണിക്കേഷന്‍; വൈദ്യുതി, പെട്രോളിയം, കല്‍ക്കരി, മറ്റ് ധാതുക്കള്‍; ബാങ്കിംഗ്, ഇന്‍ഷുറന്‍സ്, സാമ്പത്തിക സേവനങ്ങള്‍ തുടങ്ങിയവയാണ് തന്ത്രപ്രധാന മേഖലകളായി കേന്ദ്രം പരിഗണിക്കുന്നത്. തന്ത്രപ്രധാന മേഖലകളില്‍ അല്ലാതെ 150 ഓളം പൊതുമേഖലാ സ്ഥാപനങ്ങള്‍ രാജ്യത്തുണ്ട്. തന്ത്രപ്രധാന മേഖലകളില്‍ പോലും വളരെ കുറച്ച് സ്ഥാപനങ്ങള്‍ മതിയെന്നതാണ് സര്‍ക്കാര്‍ നയമെന്ന് അടുത്തിടെ പ്രധാനമന്ത്രി നരേന്ദ്രമോദി വ്യക്തമാക്കിയിരുന്നു. വ്യവസായ- വാണിജ്യ സ്ഥാപനങ്ങള്‍ നടത്തുകയല്ല സര്‍ക്കാരിന്റെ ജോലിയെന്നും അദ്ദേഹം പറഞ്ഞിരുന്നു.