2022-ലെ ഇവൈ സംരംഭകനായി സജ്ജന്‍ ജിന്‍ഡാല്‍

ഏഴംഗ ജൂറിയാണ് വിജയികളെ തിരഞ്ഞെടുത്തത്

Update:2023-02-24 10:22 IST

image:@linkedin/jswgroup

ജെഎസ്ഡബ്ല്യു ഗ്രൂപ്പ് ചെയര്‍മാനും എംഡിയുമായ സജ്ജന്‍ ജിന്‍ഡാലിനെ 2022 ലെ ഏണസ്റ്റ് & യംഗ് (EY) സംരംഭകനായി തിരഞ്ഞെടുത്തു. ഡിഎല്‍എഫ് ഗ്രൂപ്പ് ചെയര്‍മാന്‍ കെപി സിംഗ് ലൈഫ് ടൈം അച്ചീവ്മെന്റ് അവാര്‍ഡിനും ഇന്‍വെസ്റ്റ് ഇന്ത്യ എംഡിയും സിഇഒയുമായ ദീപക് ബഗ്ല പ്രത്യേക ജൂറി അവാര്‍ഡിനും അര്‍ഹരായി.

നേട്ടങ്ങളേറെ

മുന്‍ ഐസിഐസിഐ ബാങ്ക് ചെയര്‍മാന്‍ കെ വി കാമത്തിന്റെ നേതൃത്വത്തിലുള്ള ഏഴംഗ ജൂറിയാണ് വിജയികളെ തിരഞ്ഞെടുത്തത്. സ്റ്റീല്‍, സിമന്റ്, ഊര്‍ജം, അടിസ്ഥാനസൗകര്യം, പെയിന്റ് എന്നിവയില്‍ ആഗോളതലത്തില്‍ 40,000 പേര്‍ക്ക് തൊഴില്‍ നല്‍കുന്നുണ്ട് ജിന്‍ഡാല്‍. കൂടാതെ 2200 കോടി ഡോളറിന്റെ വരുമാനത്തിലേക്ക് കമ്പനിയെ ഉയര്‍ത്തിക്കൊണ്ടുവരുകയും ചെയ്തു. ഇതെല്ലാം കണക്കിലെടുത്താണ് സജ്ജന്‍ ജിന്‍ഡാലിനെ വിജയിയായി ജൂറി തിരഞ്ഞെടുത്തത്.

Tags:    

Similar News