രാജ്യത്തെ സേവന മേഖലയില്‍ ഉണര്‍വ്: കയറ്റുമതി ഉയരുന്നു

ജൂണില്‍ സേവന കയറ്റുമതി 24.1 ശതമാനം ഉയര്‍ന്ന് 19.72 ബില്യണ്‍ ഡോളറായി

Update: 2021-08-03 07:13 GMT

കോവിഡ് രണ്ടാം തരംഗ പ്രതിസന്ധിക്കിടെയും രാജ്യത്തെ സേവന കയറ്റുമതി ഉയരുന്നു. ജൂണ്‍ മാസത്തില്‍ സേവന കയറ്റുമതി 24.1 ശതമാനം ഉയര്‍ന്ന് 19.72 ബില്യണ്‍ ഡോളറായതായി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ വ്യക്തമാക്കി. ഏപ്രില്‍, മെയ് മാസങ്ങളില്‍ യഥാക്രമം 17.54 ബില്യണ്‍ ഡോളര്‍, 17.54 ബില്യണ്‍ ഡോളര്‍ എന്നിങ്ങനെയാണ് രാജ്യത്തെ സേവന മേഖലയില്‍നിന്നുള്ള കയറ്റുമതി.

അതേസമയം ഈ മേഖലയിലെ ഇറക്കുമതി 24.8 ശതമാനം വര്‍ധിച്ച് 11.14 ബില്യണ്‍ യുഎസ് ഡോളറായതായും ആര്‍ബിഐ പറഞ്ഞു. മെയ് മാസത്തില്‍ 10.23 ബില്യണ്‍ ഡോളറും മുന്‍ മാസത്തില്‍ 9.89 ബില്യണ്‍ ഡോളറുമായിരുന്നു രാജ്യത്തെ ഇറക്കുമതി. എന്നാല്‍ സേവനങ്ങളുടെ പ്രതിമാസ വിവിരങ്ങള്‍ താല്‍ക്കാലികമാണെന്നും ബാലന്‍സ് ഓഫ് പേയ്മെന്റുകളുടെ വിവരങ്ങള്‍ ത്രൈമാസ അടിസ്ഥാനത്തില്‍ റിലീസ് ചെയ്യുമ്പോള്‍ റിവിഷന് വിധേയമാകാന്‍ സാധ്യതയുണ്ടെന്നും ആര്‍ബിഐ വ്യക്തമാക്കിയിട്ടുണ്ട്.


Tags:    

Similar News