ലൈഫ്‌സ്റ്റൈല്‍ ബ്രാന്‍ഡ് ആയ വി-സ്റ്റാറിന്റെ ബ്രാൻഡ് അംബാസഡറായി ഇന്ത്യൻ ക്രിക്കറ്റ് താരം ശിഖർ ധവാനെ നിയമിച്ചു. വി-സ്‌റ്റാറിന്റെ മെൻസ്‌വെയർ ഫാഷൻ ശ്രേണികളുടെ പ്രചാരണ പ്രവർത്തനത്തിൽ ധവാൻ പങ്കെടുക്കും.
ധവാന്റെ സാന്നിദ്ധ്യം വി-സ്‌റ്റാറിന് കരുത്താകുമെന്ന് വി-സ്‌റ്റാർ ചെയർപേഴ്‌സണും മാനേജിംഗ് ഡയറക്‌ടറുമായ ഷീല കൊച്ചൗസേപ്പ് പറഞ്ഞു.
ഈ വർഷം 30-35 ശതമാനം വളര്‍ച്ച നേടുകയാണ് ലക്ഷ്യമെന്ന് കഴിഞ്ഞ ലക്കം ധനത്തിന് നൽകിയ അഭിമുഖത്തിൽ ഷീല കൊച്ചൗസേപ്പ് ചൂണ്ടിക്കാട്ടിയിരുന്നു. ഒരു സംസ്ഥാനത്ത് മാത്രമായി ശ്രദ്ധ കേന്ദ്രീകരിക്കാതെ മറ്റു സംസ്ഥാനങ്ങളിലേക്കു കൂടി ബിസിനസ് വ്യാപിപ്പിക്കുക എന്നതാണ് ആദ്യത്തെ തീരുമാനം. തമിഴ്നാട്, കര്‍ണാടക, ആന്ധ്രാപ്രദേശ്, തെലങ്കാന എന്നിവിടങ്ങളിലേക്കും ശ്രദ്ധകേന്ദ്രീകരിക്കും, അവർ കൂട്ടിച്ചേർത്തു.