നിര്‍മിത ബുദ്ധി, ബിഗ് ഡേറ്റ: ഐ.ടി ജോലി പ്രതിസന്ധിയെ മറികടക്കാന്‍ കുറേ മിടുക്കുകള്‍
ഡിജിറ്റൈസേഷന്‍ ശക്തമായതോടെ ഐ.ടി ജീവനക്കാര്‍ക്ക് ഇന്ന് ഒന്നിലധികം വ്യവസായങ്ങളില്‍ അനുയോജ്യമായ ജോലികള്‍ കണ്ടെത്താനാകും
Read English Article here: Which skills can help you thrive in the IT industry amidst huge layoffs?
ആഗോള ഐ.ടി മേഖലയുടെ നിലവിലുള്ള അവസ്ഥ മികച്ചതാണെന്ന് പറയാനാവില്ല. ഇതില്‍ മാറ്റങ്ങള്‍ വരേണ്ടത് അനിവാര്യമാണ്. അര്‍ഹരായ ഐ.ടി ജീവനക്കാരും ഉദ്യോഗാര്‍ത്ഥികളും പുതിയ ജോലികള്‍ കണ്ടെത്താന്‍ ബുദ്ധിമുട്ടുന്നതിനാല്‍ ഇതില്‍ നിന്ന് കരകയറാനുള്ള ഏക മാര്‍ഗം സ്വയം അപ്‌സ്‌കില്‍ ചെയ്യുക എന്നതും, ഈ വ്യവസായത്തിന് ആവശ്യമായ കഴിവുകളില്‍ പ്രാവീണ്യവും നേടുക എന്നതുമാണ്.
ഐ.ടി ജീവനക്കാരുടെ ജോലി ഐ.ടി കമ്പനികളില്‍ മാത്രമായി പരിമിതപ്പെടുന്ന ഒന്നല്ല. കാരണം ഡിജിറ്റൈസേഷന്‍ ശക്തമായതോടെ ഐ.ടി ജീവനക്കാര്‍ക്ക് ഇന്ന് ഒന്നിലധികം വ്യവസായങ്ങളില്‍ അനുയോജ്യമായ ജോലികള്‍ കണ്ടെത്താനാകുന്നു. ഇന്നൊരു സൂപ്പര്‍മാര്‍ക്കറ്റ് ശൃംഖലയ്ക്ക് പോലും അവരുടെ ഐ.ടി ഇന്‍ഫ്രാസ്ട്രക്ചര്‍ കൈകാര്യം ചെയ്യുന്ന ഐ.ടി ജീവനക്കാര്‍ക്ക് മികച്ച ശമ്പളം നല്‍കാന്‍ സാധിക്കും. ഇവിടെയും സ്വയം അപ്‌സ്‌കില്‍ ചെയ്യാന്‍ തുടങ്ങിയാല്‍ മാത്രമേ ഇവര്‍ക്കിത് സാധ്യമാകൂ.
ഐ.ടി വ്യവസായം എന്നും മാറുന്ന ഓന്നാണ്, ജീവനക്കാര്‍ നിലവിലുള്ള ട്രെന്‍ഡുകളുമായി പൊരുത്തപ്പെടാന്‍ ആവശ്യപ്പെടുന്ന ഒന്ന്. വെബ് ആപ്ലിക്കേഷന്‍ ഡെവലപ്മെന്റ്, മൊബൈല്‍ ആപ്പ് ഡെവലപ്മെന്റ് തുടങ്ങിയ അടിസ്ഥാന കാര്യങ്ങള്‍ക്കൊപ്പം, ഐ.ടി ജീവനക്കാര്‍ കൂടുതല്‍ പുതിയ സാങ്കേതികവിദ്യകളിലേക്ക് നീങ്ങേണ്ടതുണ്ട്. കൂട്ടപിരിച്ചുവിടലുകള്‍ക്കിടയില്‍ ഐ.ടി ജോലി പ്രതിസന്ധിയെ മറികടക്കാന്‍ നിര്‍മിത ബുദ്ധി, ബിഗ് ഡേറ്റ തുടങ്ങിയ മിടുക്കുകള്‍ പരിചയപ്പെടാം.
നിര്‍മിത ബുദ്ധി
ഇന്ന് ലോകമെമ്പാടും നിര്‍മിതബുദ്ധിയ്ക്ക് (AI) പ്രസക്തിയും പ്രാധാന്യവും ഏറിവരികയാണ്. പുതിയ സാങ്കേതികത യന്ത്രങ്ങളെ പോലും ചിന്തിക്കാനും പ്രധാനപ്പെട്ട ബിസിനസ് തീരുമാനങ്ങള്‍ എടുക്കാനും പഠിപ്പിച്ചു. മുഖ്യധാരയില്‍ എ.ഐയുടെ ഉപയോഗം ഇന്ന് വര്‍ധിച്ചു വരികയാണ്. ഈ സാങ്കേതികവിദ്യയില്‍ വൈദഗ്ദ്ധ്യം നേടുന്നത് കോര്‍പ്പറേറ്റ് ലോകത്ത് ഐ.ടി ജീവനക്കാരന്റെ സാധ്യതകള്‍ വര്‍ധിപ്പിക്കും. എ.ഐയില്‍ വൈദഗ്ധ്യമുള്ള ടെക്കികള്‍ക്ക് കൊണ്ടുവരാന്‍ കഴിയുന്ന വിപ്ലവത്തിന്റെ ഏറ്റവും മികച്ച ഉദാഹരണമാണ് ഓപ്പണ്‍ എ.ഐയുടെ ചാറ്റ്ജിപിടി.
ബിഗ് ഡേറ്റ
ഡേറ്റ ഇന്ന് ഏറെ പ്രാധാന്യമര്‍ഹിക്കുന്നതിനാല്‍ ലോകമെമ്പാടുമുള്ള കമ്പനികള്‍ കൈകാര്യം ചെയ്യുന്ന ഡേറ്റയുടെ അളവ് കുതിച്ചുയര്‍ന്നിരിക്കുകയാണ്. ഇത്രയും വലുതും വിലപ്പെട്ടതുമായ ഡേറ്റാസെറ്റുകള്‍ കൈകാര്യം ചെയ്യാന്‍ കഴിവുള്ള ഐ.ടി ജീവനക്കാരുടെ ആവശ്യകത വര്‍ധിച്ചിരിക്കുകയാണ്. പേര് സൂചിപ്പിക്കുന്നത് പോലെ വലുതും, വിലപ്പെട്ടതുമായ വിവരങ്ങളാണ് ബിഗ് ഡേറ്റ.
ഇത് മനസിലാക്കുകയും, വിശകലനത്തിന് വിധേയമാക്കുകയും ചെയ്യുന്നതോടെ ഒരു സ്ഥാപനത്തിന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ചുള്ള അറിവ് നേടാന്‍ ഐ.ടി ജീവനക്കാരെ സാഹായിക്കുന്നു. എ.ഐക്ക് വലിയ ഡേറ്റകള്‍ കെകാര്യം ചെയ്യാന്‍ സാധിക്കുന്നതിനാല്‍ ഇത്തരം വിലപ്പെട്ട ജോലികള്‍ ചെയ്യാന്‍ ഇത് നിങ്ങളെ സഹായിക്കും.
റോബോട്ടിക് പ്രോസസ് ഓട്ടോമേഷന്‍ (RPA)
ഇന്ന് റോബോട്ടിക് പ്രോസസ് ഓട്ടോമേഷന്റെ (ആര്‍.പി.എ) പ്രസക്തി വര്‍ധിച്ചുവരികയാണ്. ഒന്നിലധികം ജോലികള്‍ നിര്‍വ്വഹിക്കുന്നതിനായി റോബോട്ടുകള്‍ (അല്ലെങ്കില്‍ 'ബോട്ടുകള്‍') ഉപയോഗിക്കുന്ന ഒരു ആധുനിക സാങ്കേതികവിദ്യയാണ് ആര്‍.പി.എ. ആവര്‍ത്തനവിരസതയുള്ളതും പ്രത്യേകിച്ചും മനുഷ്യര്‍ക്ക് മടുപ്പുളവാക്കുന്നതും ആവര്‍ത്തനവിരസതയുള്ളതുമായ ജോലികശുടെ കാര്യത്തില്‍.
നിങ്ങളുടെ ക്ലയന്റുകളുടെ ബിസിനിസിന് പ്രയോജനപ്പെടുന്ന ബോട്ടുകള്‍ രൂപകല്‍പ്പന ചെയ്യുന്നതിനും അവ വികസിപ്പിക്കുന്നതിനും പ്രവര്‍ത്തിപ്പിക്കുന്നതിനും എ.ഐ, മെഷീന്‍ ലേണിംഗ് കഴിവുകള്‍ എന്നിവ പ്രയോജനപ്പെടുത്താന്‍ റോബോട്ടിക് പ്രോസസ് ഓട്ടോമേഷന്‍ നിങ്ങളെ സഹായിക്കും. കാര്യക്ഷമത മെച്ചപ്പെടുത്തുന്നതിനും തെറ്റുകള്‍ കുറയ്ക്കുന്നതിനും നിങ്ങളുടെ ക്ലയന്റുകളെ അവരുടെ പ്രവര്‍ത്തനചെലവ് ലാഭിക്കാന്‍ സഹായിക്കുന്ന നിരവധി ജോലികള്‍ ഓട്ടോമേറ്റ് ചെയ്യുന്നതിനും ഇത് ഉപയോഗിക്കാം.
ഓഗ്മെന്റഡ് ആന്‍ഡ് വെര്‍ച്വല്‍ റിയാലിറ്റി
ഇന്ന് ആളുകള്‍ മെറ്റാവര്‍സിലേക്ക് നീങ്ങുമ്പോള്‍ ഓഗ്മെന്റഡ് റിയാലിറ്റി (എ.ആര്‍), വെര്‍ച്വല്‍ റിയാലിറ്റി (വി.ആര്‍) തുടങ്ങിയ സാങ്കേതികവിദ്യകളുടെ പ്രാധാന്യം വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. ഈ സാങ്കേതികവിദ്യകളില്‍ വൈദഗ്ധ്യം നേടുന്നത് ലോകം സാക്ഷ്യം വഹിക്കുന്ന മാറ്റത്തെ ഉള്‍ക്കൊള്ളാനും ഐ.ടി രംഗത്ത് വലിയ കണ്ടെത്തലുകള്‍ക്ക് ചുക്കാന്‍ പിടിക്കാനും നിങ്ങളെ സഹായിക്കും.
വിദ്യാഭ്യാസവും ആരോഗ്യപരിപാലനവും മുതല്‍ ജീവിതശൈലി വരെ വരുന്ന വിവിധ മേഖലകളില്‍ അര്‍ഹമായ ജോലികള്‍ കണ്ടെത്താന്‍ ഈ സാങ്കേതികവിദ്യകള്‍ നിങ്ങളെ സഹായിക്കും.
ഡെവോപ്പ്‌സ്
പട്ടികയിലെ ഏറ്റവും പഴയ സാങ്കേതികവിദ്യയാണെങ്കിലും ആഗോള ഐ.ടി മേഖലയില്‍ ഡെവോപ്പ്‌സ് (DevOps) ഇപ്പോഴും വളരെ പ്രസക്തമാണ്. സോഫ്റ്റ്വെയര്‍ ഡെവലപ്പ്‌മെന്റിന്റെയും ഐടി പ്രവര്‍ത്തനങ്ങളുടെയും സംയോജനം നിങ്ങളുടെ ക്ലയന്റുകളെ ഡിജിറ്റൈസേഷന്‍ പ്രയോജനപ്പെടുത്താന്‍ സഹായിക്കും. ഇത്തരത്തില്‍ ഒരു മികച്ച കരിയര്‍ കെട്ടിപ്പടുക്കാന്‍ നിങ്ങളെ ഇത് സഹായിക്കും. ഡെവോപ്പ്‌സിന്റെ കാര്യത്തില്‍ ക്യുബര്‍നെറ്റസ് (Kubernetes), ഡോക്കര്‍ (Docker), ജെന്‍കിന്‍സ് (Jenkins),ഗിറ്റ് (Git) എന്നിവ പോലുള്ള ടൂള്‍സ് കൈകാര്യം ചെയ്യാന്‍ പഠിക്കുന്നത് നിങ്ങളുടെ സ്വപ്ന കമ്പനിയുടെ ടെക് ടീമിലേക്ക് എത്താന്‍ നിങ്ങളെ സഹായിക്കും.
ഐ.ടി മേഖല പ്രതിസന്ധികളിലൂടെ കടന്നുപോകുന്ന ഈ സമയത്ത് ജോലി സുരക്ഷിതമാക്കാന്‍ ഐ.ടി ജീവനക്കാര്‍ക്ക് സ്വീകരിക്കാന്‍ കഴിയുന്ന ചില കാര്യങ്ങളാണ് ഈ പറഞ്ഞതെല്ലാം. നിങ്ങള്‍ നിലവിലുള്ള ട്രെന്‍ഡുകളുമായി പൊരുത്തപ്പെടുകയും പ്രതിസന്ധികള്‍ക്കിടയില്‍ അതിജീവിക്കാന്‍ ആവശ്യമായ പ്രതിരോധശേഷി ഉള്ളവരായിരിക്കുകയും ചെയ്യുന്നിടത്തോളം നിങ്ങള്‍ക്ക് തൊഴിലില്‍ മുന്നേറ്റമുണ്ടാകും.