നേതൃനിരയില്‍ വന്‍ അഴിച്ചുപണിക്കൊരുങ്ങി ടാറ്റ സണ്‍സ്?

കോര്‍പ്പറേറ്റ് ഗവേണന്‍സ് കൂടുതല്‍ മെച്ചപ്പെടുത്താനുള്ള നീക്കം

Update:2021-09-15 12:55 IST

ടാറ്റ സണ്‍സ് ലിമിറ്റഡ് നേതൃനിരയില്‍ വന്‍ അഴിച്ചുപണിക്ക് തയ്യാറെടുക്കുന്നതായി സൂചന. ടാറ്റ സണ്‍സില്‍ ചീഫ് എക്‌സിക്യുട്ടീവ് ഓഫീസര്‍ റോള്‍ കൂടി ഉള്‍പ്പെടുത്താനുള്ള നീക്കമാണ് നടക്കുന്നത്. 153 വര്‍ഷത്തെ പാരമ്പര്യമുള്ള ടാറ്റ സാമ്രാജ്യത്തിന്റെ കോര്‍പ്പറേറ്റ് ഗവേണന്‍സ് കൂടുതല്‍ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണ് നേതൃനിരയില്‍ മാറ്റം നിര്‍ദേശിക്കപ്പെടുന്നത്.

ടാറ്റ സണ്‍സിന്റെ നിലവിലെ ചെയര്‍മാന്‍ നടരാജന്‍ ചന്ദ്രശേഖരിന്റെ കാലാവധി നീട്ടി നല്‍കിയേക്കും. ടാറ്റ ഗ്രൂപ്പ് കമ്പനികളില്‍ നിലവില്‍ സാരഥ്യം വഹിക്കുന്നവ ചിലരുടെ പേരുകള്‍ ചീഫ് എക്‌സിക്യൂട്ടിവ് പദവിയിലേക്ക് പരിഗണിക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.

ടാറ്റ സാരഥ്യത്തില്‍ നിന്നും പുറത്താക്കപ്പെട്ട സൈറസ് മിസ്ട്രി, ഗ്രൂപ്പിന്റെ നടത്തിപ്പിനെ കുറിച്ച് ആരോപണം ഉന്നയിച്ചിരുന്നു.


Tags:    

Similar News