മൊബീല്‍ പോര്‍ട്ട് ചെയ്ത് വരുന്ന വരിക്കാര്‍ക്ക് പ്രത്യേക നിരക്ക് പാടില്ലെന്ന് ട്രായ്

കുറച്ചു വരിക്കാര്‍ക്ക് മാത്രം പ്രത്യേകം ഓഫര്‍ നല്‍കുന്നത് വിവേചനമാണെന്നും ട്രായ് ചൂണ്ടിക്കാട്ടുന്നു

Update: 2021-09-03 07:37 GMT

മറ്റു നെറ്റ്‌വര്‍ക്കുകളില്‍ നിന്ന് പോര്‍ട്ട് ചെയ്ത് വരുന്ന ഉപഭോക്താക്കള്‍ക്ക് നിരക്കില്‍ ഇളവു നല്‍കുന്നതില്‍ നിന്ന് ടെലികോം കമ്പനികളെ വിലക്കി ടെലികോം റെഗുലേറ്ററി അഥോറിറ്റി ഓഫ് ഇന്ത്യ (ട്രായ്). പോര്‍ട്ട് ചെയ്ത് വരുന്ന വരിക്കാര്‍ക്ക് പ്രത്യേക നിരക്ക് അനുവദിക്കുന്നത് വിവേചനപരമാണെന്നാണ് ട്രായ് യുടെ വിലയിരുത്തല്‍. മറ്റു ടെലികോം കമ്പനികളുടെ ബിസിനസ് കുറയ്ക്കുക എന്ന ലക്ഷ്യമാണ് നിരക്ക് ഇളവിലൂടെ ചെയ്യുന്നതെന്നും ഇത് 1999 ലെ ടിടിഒ 10 ക്ലോസിന്റെ ലംഘനമാണെന്നും അഥോറിറ്റി പറയുന്നു.

കമ്പനികള്‍ ട്രായ്ക്ക് റിപ്പോര്‍ട്ട് ചെയ്ത നിരക്ക് മാത്രമേ ഇനി ഈടാക്കാനാവൂവെന്നും ട്രായ് യുടെ നിര്‍ദ്ദേശങ്ങളും ഉത്തരവുകളും പാലിച്ചു കൊണ്ട് മാത്രമേ ടെലികോം കമ്പനികള്‍ക്ക് പ്രവര്‍ത്തിക്കാനാവൂ എന്നും അഥോറിറ്റി വ്യക്തമാക്കുന്നു.
ടെലികോം സേവനദാതാക്കള്‍ നിയമിച്ചിരിക്കുന്ന ചില ചാനല്‍പാര്‍ട്ണര്‍മാര്‍, റീറ്റെയ്‌ലേഴ്‌സ്, തേര്‍ഡ് പാര്‍ട്ടി ആപ്പുകള്‍ തുടങ്ങിയവ ലൈസന്‍സില്ലാതെയാണ് പ്രവര്‍ത്തിക്കുന്നതെന്നും ട്രായ് യുടെ ഉത്തരവുകള്‍ അവര്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കേണ്ടത് സേവന ദാതാക്കളാണെന്നും ട്രായ് ചൂണ്ടിക്കാട്ടി.


Tags:    

Similar News