ടിവിഎസിന് 297 കോടി രൂപയുടെ ഏകീകൃത അറ്റാദായം

പ്രൈവറ്റ് പ്ലേസ്‌മെന്റ് അടിസ്ഥാനത്തില്‍ 125 കോടി രൂപ സമാഹരിക്കുന്നതിന് എന്‍സിഡി ഇഷ്യൂ ചെയ്യുന്നതിന് ബോര്‍ഡ് അംഗീകാരം നല്‍കി

Update: 2022-07-29 05:19 GMT

നടപ്പുസാമ്പത്തിക വര്‍ഷത്തിന്റെ ആദ്യപാദത്തില്‍ 297 കോടി രൂപയുടെ ഏകീകൃത അറ്റാദായവുമായി ടിവിഎസ് മോട്ടോര്‍ (TVS Motors) കമ്പനി. കോവിഡ് രൂക്ഷമായ 2021 സാമ്പത്തിക വര്‍ഷത്തെ ഏപ്രില്‍-ജൂണ്‍ പാദത്തില്‍ 15 കോടി രൂപയുടെ അറ്റനഷ്ടമായിരുന്നു കമ്പനി രേഖപ്പെടുത്തിയിരുന്നത്. ഇരുചക്ര, മുച്ചക്ര വാഹനങ്ങളുടെ നിര്‍മാതാവ് ആദ്യ പാദത്തില്‍ മൊത്തം 7,348 കോടി രൂപയുടെ വരുമാനമാണ് രേഖപ്പെടുത്തിയത്. ഒരു വര്‍ഷം മുമ്പ് ഇത് 4,692 കോടി രൂപയായിരുന്നു.

അതേസമയം, കയറ്റുമതി ഉള്‍പ്പെടെയുള്ള മൊത്തത്തിലുള്ള ഇരുചക്ര, മുച്ചക്ര വാഹന വില്‍പ്പനയില്‍ വന്‍ വര്‍ധനവാണുണ്ടായത്. 2021 ജൂണ്‍ പാദത്തിലെ 6.58 ലക്ഷം യൂണിറ്റായിരുന്നു വില്‍പ്പനയെങ്കില്‍ കഴിഞ്ഞപാദത്തില്‍ അത് 9.07 ലക്ഷം യൂണിറ്റായി ഉയര്‍ന്നു. ജൂണ്‍ പാദത്തില്‍ മോട്ടോര്‍സൈക്കിള്‍ വില്‍പ്പന 4.34 ലക്ഷം യൂണിറ്റായി ഉയര്‍ന്നു. മുന്‍ വര്‍ഷം ഇതേ കാലയളവില്‍ ഇത് 4.05 ലക്ഷം യൂണിറ്റായിരുന്നു.
അതുപോലെ, 2022 ജൂണ്‍ പാദത്തിലെ സ്‌കൂട്ടര്‍ വില്‍പ്പന മുന്‍വര്‍ഷത്തെ 1.38 ലക്ഷം യൂണിറ്റില്‍ നിന്ന് 3.06 ലക്ഷം യൂണിറ്റായി ഉയര്‍ന്നു. ഒരു വര്‍ഷം മുമ്പുള്ള 2.9 ലക്ഷം യൂണിറ്റുകളെ അപേക്ഷിച്ച് ആദ്യ പാദത്തില്‍ ഏറ്റവും ഉയര്‍ന്ന ഇരുചക്രവാഹന കയറ്റുമതി 2.96 ലക്ഷം യൂണിറ്റ് രേഖപ്പെടുത്തിയതായി ടിവിഎസ് പറഞ്ഞു.
കൂടാതെ, പ്രൈവറ്റ് പ്ലേസ്‌മെന്റ് അടിസ്ഥാനത്തില്‍ 125 കോടി രൂപ സമാഹരിക്കുന്നതിന് നോണ്‍കണ്‍വെര്‍ട്ടിബിള്‍ ഡിബഞ്ചറുകള്‍ (എന്‍സിഡി) ഇഷ്യൂ ചെയ്യുന്നതിന് കമ്പനിയുടെ ബോര്‍ഡ് അംഗീകാരം നല്‍കിയിട്ടുണ്ട്.
പാദഫലം പ്രഖ്യാപിച്ചതിന് പിന്നാലെ എട്ട് ശതമാനം ഉയര്‍ന്ന് 939.65 രൂപ എന്ന നിലയിലാണ് ടിവിഎസ് മോട്ടോര്‍ കമ്പനിയുടെ ഓഹരി വിപണിയില്‍ വ്യാപാരം അവസാനിപ്പിച്ചത്.


Tags:    

Similar News