യൂറോപ്പിലെ ഇ-ബൈക്ക് വിപണിയിലേക്ക് ചുവടുവയ്പ്പുമായി ടിവിഎസ് മോട്ടോഴ്‌സ്
സ്വിസ് കമ്പനിയായ ഇജിഒ മൂവ്‌മെന്റിന്റെ ഭൂരിഭാഗം ഓഹരികളും സ്വന്തമാക്കി
ഇരുചക്ര വാഹന വിപണിയിലെ വമ്പന്മാരായ ടിവിഎസ് യൂറോപ്പില്‍ പുതിയ കാല്‍വയ്പ്പുമായി രംഗത്ത്. സ്വിസ് കമ്പനിയായ ഇജിഒ മൂവ്‌മെന്റിന്റെ ഭൂരിഭാഗം ഓഹരികളും സ്വന്തമാക്കി യൂറോപ്പിലെ ഇ-ബൈക്ക് വിപണില്‍ മുന്നേറാനൊരുങ്ങുകയാണ് കമ്പനി. ടിവിഎസ് മോട്ടോഴ്‌സിന്റെ സിംഗപ്പൂര്‍ സബ്‌സിഡിയറിയാണ് യൂറോപ്യന്‍ ഇ-ബൈക്ക് നിര്‍മാതാക്കളായ ഇജിഒ മൂവ്മെന്റുമായുള്ള പങ്കാളിത്തം പ്രഖ്യാപിച്ചത്.
ഇക്കണോമിക് ടൈംസിലെ ഒരു റിപ്പോര്‍ട്ട് പ്രകാരം ടിവിഎസ് 17.9 മില്യണ്‍ ഡോളറിന് ഇജിഒ മൂവ്മെന്റിന്റെ 80 ശതമാനത്തോളം ഓഹരികളാണ് സ്വന്തമാക്കിയത്. ഡാനിയല്‍ മേയര്‍, മേരി സോ എന്നിവര്‍ സഹസ്ഥാപകരായുള്ള ഇജിഒ മൂവ്മെന്റിന്റെ കീഴില്‍ ഇ-ബൈക്കുള്‍, ഇ-കാര്‍ഗോ ബൈക്കുകള്‍, ഇ-സ്‌കൂട്ടറുകള്‍ തുടങ്ങിയവയാണ് വിപണിയിലെത്തിക്കുന്നത്.
2020 ല്‍ ഏകദേശം 3500 യൂണിറ്റ് വില്‍പ്പനയോടെ 6 മില്യണ്‍ ഡോളര്‍ വരുമാനം നേടിയ കമ്പനി ലാഭകരമായാണ് പ്രവര്‍ത്തിക്കുന്നത്. അതേസമയം, ടിവിഎസ് മോട്ടോഴ്‌സിന്റെ ഈ ഏറ്റെടുക്കല്‍ യൂറോപ്പിലെ പങ്കാളിത്തം വര്‍ധിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.