ടയര്‍ ഡിമാന്‍ഡ് 15 ശതമാനം വരെ വര്‍ധിക്കും

റീപ്ലേസ്മെന്റ്, കയറ്റുമതി എന്നിവ ഉയരുന്നത് വിപണിക്ക് താങ്ങാവുന്നു

Update: 2022-01-19 12:47 GMT

2021-22 സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യന്‍ ടയര്‍ ഡിമാന്‍ഡ് 13 മുതല്‍ 15 ശതമാനം വരെ വര്‍ധിക്കുമെന്ന് ഐ സി ആര്‍ എ റേറ്റിംഗ്സ് വിലയിരുത്തുന്നു. 2021 മുതല്‍ 2025 വരെ ഉള്ള കാലയളവില്‍ ഡിമാന്‍ഡ് 7 മുതല്‍ 9 ശതമാനം വരെ ഉയരും. പുതിയ വാഹനങ്ങളുടെ വില്പനയില്‍ ഗണ്യമായ കുറവ് ഉണ്ടായിട്ടും ടയര്‍ കമ്പനികള്‍ക്ക് താങ്ങാവുന്നത് റീപ്ലേസ്മെന്റ് കയറ്റുമതി ഡിമാന്‍ഡാണ്.

ഒക്ടോബര്‍-ഡിസംബര്‍ ത്രൈമാസത്തില്‍ പാസഞ്ചര്‍ വാഹനങ്ങളുടെ വില്‍പ്പന കഴിഞ്ഞ 5 വര്‍ഷത്തെ ഏറ്റവും കുറഞ്ഞ നിരക്കിലായിരുന്നു.ടു വീലറുകളുടെ വില്പന കഴിഞ്ഞ 9 വര്‍ഷത്തെ ഏറ്റവും കുറഞ്ഞ നിരക്കിലും.
2019 -20, 2020-21 കാലയളവില്‍ വാഹന വില്‍പ്പന കുറഞ്ഞതും കോവിഡ് വ്യാപനവും കാരണം 9 ശതമാനം ടയര്‍ ഡിമാന്‍ഡില്‍ ഇടിവുണ്ടായ ശേഷം ആദ്യമായാണ് വിപണിയില്‍ ഡിമാന്‍ഡ് വര്‍ധിക്കുന്നത്. എന്നാല്‍ മറ്റ് ഓട്ടോമൊബൈല്‍ ഘടകങ്ങളെ അപേക്ഷിച്ച് ടയര്‍ ഡിമാന്‍ഡില്‍ കാര്യമായ വ്യതിയാനം സംഭവിക്കാത്തത് റീപ്ലേസ്‌മെന്റ് മാര്‍ക്കറ്റ് കയറ്റുമതി ഡിമാന്‍ഡിന്റെ പിന്‍ബലം ഉള്ളതുകൊണ്ടാണ്.
യു എസ് യൂറോപ്യന്‍ രാജ്യങ്ങളില്‍ ഇന്ത്യന്‍ ടയറുകള്‍ക്ക് സ്വീകാര്യത ലഭിക്കുന്നുണ്ട്. 2021 ഏപ്രില്‍ -നവംബര്‍ കാലയളവില്‍ ടയര്‍ കയറ്റുമതി 11 % ഉയര്‍ന്ന് 77,70,439-ായി. ഉല്‍പാദനം 6 % കുറഞ്ഞെങ്കിലും മൊത്തം ഉല്‍പാദനത്തിന്റെ 10 -15 % കമ്പനികള്‍ കയറ്റുമതി ചെയ്യുന്നുണ്ട്
ഉയര്‍ന്ന റബര്‍ വിലയും മറ്റ് അസംസ്‌കൃത വസ്തുക്കളുടെ വിലയും വര്‍ധിക്കുന്നത് കൊണ്ട് ടയര്‍ കമ്പനികളുടെ വരുമാനത്തില്‍ കുറവുണ്ടായിട്ടുണ്ട്. അതിനാല്‍ കമ്പനികളുടെ പ്രവര്‍ത്തന മാര്‍ജിന്‍ 4 മുതല്‍ 6 ശതമാനം വരെ കുറയുമെന്ന് ഐ സി ആര്‍ എ റേറ്റിംഗ്സ് വിലയിരുത്തുന്നു. സര്‍ക്കാര്‍ ടയര്‍ ഇറക്കുമതിയില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതും വിപണിക്ക് പിന്തുണയായി


Tags:    

Similar News