മൂന്നു മേഖലകളില്‍ 1.5 ശതകോടി രൂപയുടെ നിക്ഷേപത്തിനൊരുങ്ങി വേദാന്ത

ഓയ്ല്‍ & ഗ്യാസ്, സിങ്ക്, സ്റ്റീല്‍ മേഖലകളിലാകും നിക്ഷേപം

Update:2022-03-26 16:37 IST

www.vedantalimited.com

ഓയ്ല്‍ & ഗ്യാസ്, സിങ്ക്, സ്റ്റീല്‍ ബിസിനസുകളില്‍ 1.5 ശതകോടി ഡോളര്‍ നിക്ഷേപിക്കാനൊരുങ്ങി വേദാന്ത ഗ്രൂപ്പ്. ശതകോടീശ്വരനായ അനില്‍ അഗര്‍വാള്‍ സാരഥ്യം വഹിക്കുന്ന കമ്പനിയുടെ ഡയറക്റ്റര്‍ ബോര്‍ഡ്, പുതിയ എണ്ണക്കിണറുകള്‍ക്കായി 687 ദശലക്ഷം ഡോളർ നിക്ഷേപിക്കും.

ഇതിനു പുറമെ ദക്ഷിണാഫ്രിക്കയിലെ ഗാംസ്‌ബെര്‍ഗ് സിങ്ക് പ്രോജക്റ്റിന്റെ രണ്ടാം ഘട്ട വികസനത്തിനായി 466 ദശലക്ഷം ഡോളറും സ്റ്റീല്‍ പദ്ധതിക്കായി 348 ദശലക്ഷം ഡോളറും ചെലവഴിക്കാനുള്ള നിര്‍ദ്ദേശത്തിന് അനുമതി നല്‍കി.

പുതിയ എണ്ണക്കിണറുകള്‍ കണ്ടെത്തി വികസിപ്പിക്കുന്നതിനായാണ് 687 ദശലക്ഷം ഡോളറില്‍ കൂടുതലും ഉപയോഗിക്കുക. ബംഗാള്‍ ഉള്‍ക്കടലിലെ റവ്വ ഓയ്ല്‍ ഫീല്‍ഡിലും രാജസ്ഥാനിലെ ഓയ്ല്‍ ഫീല്‍ഡുകളിലുമാകും ഇതിന്റെ നിക്ഷേപം.

കഴിഞ്ഞ വര്‍ഷങ്ങളില്‍ ഒഎഎല്‍പി പ്രകാരം ഏതാനും ഓയ്ല്‍ & ഗ്യാസ് ബ്ലോക്കുകള്‍ കമ്പനിക്ക് അനുവദിച്ചിരുന്നു.

Tags:    

Similar News