രാജ്യത്ത് മൊബീല്‍ വരിക്കാരുടെ എണ്ണം കുറയുന്നു വോഡഫോണിന് 63 ലക്ഷം, എയര്‍ടെല്ലിന് 12 ലക്ഷം

Update: 2020-07-16 09:20 GMT

കൊവിഡ് 19 വ്യാപനത്തെ തുടര്‍ന്ന് ലോക്ക് പ്രഖ്യാപിക്കപ്പെട്ട മാര്‍ച്ചില്‍ രാജ്യത്തെ പ്രമുഖ ടെലികോം കമ്പനികള്‍ക്ക് വരിക്കാരുടെ എണ്ണത്തില്‍ വന്‍ കുറവ് വന്നതായി റിപ്പോര്‍ട്ട്. വോഡഫോണ്‍ ഐഡിയയ്ക്ക് മാത്രം നഷ്ടമായത് 63 ലക്ഷം വരിക്കാരെയാണ്. ഭാരതി എയര്‍ടെല്ലിന് 12 ലക്ഷം വരിക്കാരെയും. ടെലികോം റെഗുലേറ്ററി അഥോറിറ്റി ഓഫ് ഇന്ത്യയാണ് കണക്ക് പുറത്ത് വിട്ടത്. അതേസമയം റിലയന്‍സ് ജിയോ വരിക്കാരുടെ എണ്ണം വര്‍ധിപ്പിച്ചു. 46.8 ലക്ഷം പുതിയ വരിക്കാരെയാണ് ജിയോ കണ്ടെത്തിയത്.

രാജ്യത്തെ ആകെ ടെലിഫോണ്‍ വരിക്കാരുടെ എണ്ണം ഫെബ്രുവരി അവസാനം ഉണ്ടായിരുന്ന 118 കോടിയില്‍ നിന്ന് മാര്‍ച്ച് അവസാനമായപ്പോഴേക്കും 117.8 കോടിയായി കുറഞ്ഞു. നഗരപ്രദേശങ്ങളിലെ ഉപയോക്താക്കളുടെ എണ്ണം 50 ലക്ഷത്തോളം കുറഞ്ഞ് 65.6 കോടിയായി. ഗ്രാമീണ മേഖലയില്‍ 20 ലക്ഷം വര്‍ധിച്ച് 52.1 കോടി വരിക്കാരായി.

ലോക്ക് ഡൗണിനെ തുടര്‍ന്ന് വരുമാനം നിലച്ച താഴെക്കിടയിലുള്ള വരിക്കാര്‍ മൊബീല്‍ റീചാര്‍ജ് ചെയ്യാതിരുന്നത് വരിക്കാരുടെ എണ്ണത്തില്‍ കുറവ് വരാന്‍ കാരണമായി.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Similar News