ഇന്‍ഡോസോളാറിനെ ഏറ്റെടുക്കാന്‍ വാരീ എനര്‍ജീസിന് അനുമതി
കമ്പനി ലോ ട്രൈബ്യൂണല്‍ (എന്‍സിഎല്‍ടി) ഡല്‍ഹി ബെഞ്ചാണ് ഏറ്റെടുക്കലിന് അനുമതി നല്‍കിയത്
സോളാര്‍ സെല്ലുകളുടെ നിര്‍മാതാക്കളായ ഇന്‍ഡോസോളാര്‍ ലിമിറ്റഡിനെ ഏറ്റെടുക്കാനൊരുങ്ങി വാരീ എനര്‍ജിസ് (Waaree Energies). ഇന്‍ഡോസോളാറിനെ ഏറ്റെടുക്കുന്നതിന് സോളാര്‍ പിവി മൊഡ്യൂള്‍ നിര്‍മാതാക്കളായ വാരീ എനര്‍ജിസിന് നാഷണല്‍ കമ്പനി ലോ ട്രൈബ്യൂണല്‍ (NCLT) ഡല്‍ഹി ബെഞ്ച് അനുമതി നല്‍കി. ഇന്‍സോള്‍വന്‍സി ആന്‍ഡ് ബാങ്ക്‌റപ്സി കോഡ് 2016 പ്രകാരം ഇന്‍ഡോസോളാര്‍ ലിമിറ്റഡിന്റെ വായ്പക്കാര്‍ ആരംഭിച്ച കോര്‍പ്പറേറ്റ് ഇന്‍സോള്‍വന്‍സി റെസലൂഷന്‍ പ്രോസസിലൂടെയാണ് ഇന്‍ഡോസോളാറിനെ ഏറ്റെടുക്കുന്നത്.
ഈ ഏറ്റെടുക്കല്‍ വാരി എനര്‍ജീസിന്റെ സോളാര്‍ സെല്‍ നിര്‍മാണ ശേഷി 5.4 ജിഗാവാട്ട് ആയി വര്‍ധിപ്പിക്കാന്‍ സഹായിക്കും. ഇന്ത്യയില്‍ സൂറത്ത്, ചിഖ്‌ലി, ടംബ്, നന്ദിഗ്രാം എന്നിവിടങ്ങളില്‍ അഞ്ച് ഫാക്ടറികള്‍ ഉള്‍പ്പെടെ നാല് നിര്‍മാണ കേന്ദ്രങ്ങളാണ് വാരീ എനര്‍ജീസിനുള്ളത്. 2021 ജൂണ്‍ 30 വരെയുള്ള കണക്കുകള്‍ പ്രകാരം കമ്പനിക്ക് 25 സംസ്ഥാനങ്ങളിലും രണ്ട് കേന്ദ്ര ഭരണ പ്രദേശങ്ങളിലും 388 ഫ്രാഞ്ചൈസികളുണ്ട്.
വാരീ നിര്‍മിച്ച സോളാര്‍ മൊഡ്യൂളുകള്‍ 19 രാജ്യങ്ങളിലേക്കാണ് കയറ്റുമതി ചെയ്യുന്നത്.