വരും ദിവസങ്ങളിൽ വിപണി ഇടിയുമോ? ഈ സൂചന ശ്രദ്ധിച്ചാൽ അറിയാം

ഫെബ്രുവരി 13-ലെ മാർക്കറ്റ് ക്ലോസിംഗിനെ അടിസ്ഥാനമാക്കി തയ്യാറാക്കിയത്

Update:2023-02-14 09:11 IST

നിഫ്റ്റി 85.60 പോയിന്റ് (0.48 ശതമാനം) ഇടിഞ്ഞ് 17,770.90 ൽ ക്ലോസ് ചെയ്തു. നിഫ്റ്റി 17,775 ന് താഴെ തുടർന്നാൽ ഇടിവ് തുടരാം.

നിഫ്റ്റി നേരിയ നേട്ടത്തോടെ 17,859.10 ൽ ഓപ്പൺ ചെയ്തു. രാവിലെ തന്നെ ഇൻട്രാഡേയിലെ ഉയർന്ന 17,880.70 പരീക്ഷിച്ചു. പിന്നീട് 17,719.80 എന്ന ഇൻട്രാഡേയിലെ ഏറ്റവും താഴ്ന്ന നിലയിലെത്തി. 17,770.90 ൽ ക്ലോസ് ചെയ്തു. എഫ്എംസിജി ഒഴികെയുള്ള എല്ലാ മേഖലകളും നഷ്ടത്തിൽ ക്ലോസ് ചെയ്തു . പൊതുമേഖലാ ബാങ്കുകൾ, മാധ്യമങ്ങൾ, ഐടി, റിയൽ എസ്റ്റേറ്റ് എന്നിവയാണ് ഏറ്റവും കൂടുതൽ നഷ്ടം നേരിട്ടത്. 591 ഓഹരികൾ ഉയർന്നു, 1577 എണ്ണം ഇടിഞ്ഞു, 180 എണ്ണം മാറ്റമില്ലാതെ തുടർന്നു. വിപണി നെഗറ്റീവ് നിലപാടിലായിരുന്നു.

നിഫ്റ്റി യിൽ ടൈറ്റൻ, എൽ ആൻഡ് ടി, എൻടിപിസി, ബജാജ് ഓട്ടോ, ഐഷർ മോട്ടോഴ്സ് എന്നിവ ഏറ്റവും കൂടുതൽ നേട്ടമുണ്ടാക്കിയപ്പോൾ അഡാനി എന്റർപ്രൈസസ്, അഡാനി പോർട്സ്, എസ്ബിഐ, ഇൻഫോസിസ്, ടിസിഎസ് എന്നിവയാണു കൂടുതൽ നഷ്ടം നേരിട്ടത്.

സാങ്കേതിക സൂചകങ്ങളും ഹ്രസ്വകാല സിംപിൾ മൂവിംഗ് ശരാശരിയും പോസിറ്റീവ് പ്രവണത സൂചിപ്പിക്കുന്നു. സൂചിക ഡെയ്‌ലി ചാർട്ടിൽ കറുത്ത കാൻഡിൽ രൂപപ്പെടുത്തി. 17,775 എന്ന ഹ്രസ്വകാല പിന്തുണയ്‌ക്ക് താഴെ ക്ലോസ് ചെയ്തു. സൂചിക ഈ നിലവാരത്തിന് താഴെ ട്രേഡ് ചെയ്തു നിലനിന്നാൽ വരും ദിവസങ്ങളിലും ഇടിവ് തുടരാം. ഒരു പുൾബായ്ക്ക് റാലിക്ക്, സൂചിക 17,800-ന് മുകളിൽ ട്രേഡ് ചെയ്യേണ്ടതുണ്ട്. സൂചികയ്ക്ക് ഹ്രസ്വകാല പ്രതിരോധം 18,000-ലാണ്. ശക്തമായ ബുള്ളിഷ് പ്രവണതയ്ക്ക്, സൂചിക ഈ നിലയ്ക്ക് മുകളിൽ ക്ലോസ് ചെയ്യേണ്ടതുണ്ട്.



പിന്തുണ - പ്രതിരോധ നിലകൾ

ഇൻട്രാഡേ സപ്പോർട്ട് ലെവലുകൾ 17,750-17,700-17,650

റെസിസ്റ്റൻസ് ലെവലുകൾ

17,800-17,850-17,900

(15 മിനിറ്റ് ചാർട്ടുകൾ)

ഇന്നു മൂന്നാം പാദ ഫലങ്ങൾ പ്രസിദ്ധീകരിക്കുന്ന പ്രധാനകമ്പനികൾ:

അഡാനി എന്റർപ്രൈസസ്, അമൃതാഞ്‌ജൻ, അപ്പോളോ ഹോസ്പിറ്റൽസ്, ബാറ്റാ ഇന്ത്യ, ഭാരത് ഫോർജ്, ബയോേകോൺ, ബോഷ് ലിമിറ്റഡ്, സി ഇ എസ് സി, ഐഷർ മോട്ടാേഴ്സ്, ഗ്രാസിം, എച്ച്ഇജി, ഇന്ത്യാ ബുൾസ് ഹൗസിംഗ് ഫിനാൻസ്, കേരള ആയുർവേദ, കിറ്റെക്സ്, എൻബിസിസി, എൻഎംഡിസി, ഒഎൻജിസി, പിഐ ഇൻഡസ്ട്രീസ്, സീക്വന്റ് സയന്റിഫിക്.


ബാങ്ക് നിഫ്റ്റി

ഹ്രസ്വകാല പ്രവണത - പോസിറ്റീവ്

ബാങ്ക് നിഫ്റ്റി 277.20 പോയിന്റ് താഴ്ന്ന് 41,282.20ലാണ് ക്ലോസ് ചെയ്തത്. ആക്കം സൂചകങ്ങളും ഹ്രസ്വകാല മൂവിംഗ് ശരാശരികളും ഉയരാനുള്ള പ്രവണത സൂചിപ്പിക്കുന്നു. ഡെയ്‌ലി ചാർട്ടിൽ കറുത്ത കാൻഡിൽ രൂപപ്പെടുത്തി കഴിഞ്ഞ ദിവസത്തെ ക്ലോസിംഗിനു താഴെ ക്ലോസ് ചെയ്‌തു. ഏറ്റവും അടുത്തുള്ള ഇൻട്രാഡേ പിന്തുണ 41,200 ലെവലിലാണ്. ഈ നിലയ്ക്ക് താഴെ വ്യാപാരം തുടർന്നാൽ ഇടിവ് ഇന്നും തുടരാം. 41,400 ൽ ഇൻട്രാഡേ റെസിസ്റ്റൻസ് ഉണ്ട്. ഒരു പുൾ ബായ്ക്ക് റാലിക്ക്, സൂചിക ഈ നിലയ്ക്ക് മുകളിൽ ട്രേഡ് ചെയ്തു നിലനിൽക്കണം.




ഇൻട്രാ ഡേ സപ്പോർട്ട് ലെവലുകൾ 41,200-41,100-41,000

റെസിസ്റ്റൻസ് ലെവലുകൾ

41,700-41,900-42,100

(15 മിനിറ്റ് ചാർട്ടുകൾ)

Tags:    

Similar News