പൊറിഞ്ചു വെളിയത്തിന്റെ പോര്‍ട്ട്‌ഫോളിയോയിലേക്ക് ഒരു പുതുമുഖം, സെപ്റ്റംബര്‍ പാദത്തിലെ വാങ്ങലുകള്‍ ഇങ്ങനെ
മൂന്ന് ഓഹരികളിലാണ് കഴിഞ്ഞ പാദത്തില്‍ നിക്ഷേപം ഉയര്‍ത്തിയത്
പ്രമുഖ വാല്യു ഇന്‍വെസ്റ്ററും പോര്‍ട്ട്‌ഫോളിയോ മാനേജ്‌മെന്റ് സ്ഥാപനമായ ഇക്വിറ്റി ഇന്റലിജന്റ്‌സിന്റെ മേധാവിയുമായ പൊറിഞ്ചു വെളിയത്ത് ഇക്കഴിഞ്ഞ ജൂലൈ-സെപ്റ്റംബര്‍ പാദത്തില്‍ ഒരു മൈക്രോക്യാപ് ഓഹരിയെ കൂടി പോര്‍ട്ട്‌ഫോളിയോയിലേക്ക് കൂട്ടിച്ചേര്‍ത്തു. ഹോസ്പിറ്റാലിറ്റി സേവനങ്ങള്‍ നല്‍കുന്ന അപ്പോളോ സിന്ദൂരി ഹോട്ടല്‍സ് ലിമിറ്റഡിലാണ് (Apollo Sindoori Hotels Ltd) പുതിയ നിക്ഷേപം. ഈയൊരു ഒറ്റ ഓഹരി മാത്രമാണ് അദ്ദേഹം പുതുതായി നിക്ഷേപത്തിന് തിരഞ്ഞെടുത്തത്. ആകെ 35,000 ഓഹരികളാണ് അദ്ദേഹം വാങ്ങിയത്. ഇതോടെ കമ്പനിയിലെ ഓഹരിപങ്കാളിത്തം 1.4 ശതമാനമായി. 60 കോടി രൂപയാണ് ഓഹരിയുടെ മൊത്തം മൂല്യം.
എന്‍.എസ്.ഇയില്‍ ലിസ്റ്റ് ചെയ്തിട്ടുള്ള ഓഹരിയാണിത്. ഇന്ന് ഓഹരി മൂന്നര ശതമാനത്തോളം ഇടിവിലാണ്. ഈ വര്‍ഷം ഇതു വരെ 12 ശതമാനത്തിലധികം ഓഹരി വില ഉയര്‍ന്നിട്ടുണ്ട്. അതേസമയം, കഴിഞ്ഞ ഒരു വര്‍ഷക്കാലയളവില്‍ ഓഹരി 1.87 ശതമാനം ഇടിവിലാണ്.
നിക്ഷേപം ഉയര്‍ത്തിയ ഓഹരികള്‍
പോര്‍ട്ട്‌ഫോളിയോയിലെ മറ്റ് ഓഹരികള്‍
276.34 കോടിയാണ് പൊറിഞ്ചു വെളിയത്തിന്റെ ഓഹരി പോര്‍ട്ട്‌ഫോളിയോയുടെ മൂല്യം. ജൂണ്‍ പാദത്തെ അപേക്ഷിച്ച് മൂല്യത്തില്‍ 0.8 ശതമാനം ഇടിവുണ്ട്.