ഒരു സന്തോഷ വാര്‍ത്തയിതാ, നിക്ഷേപകര്‍ക്ക് ബോണസ് ഓഹരിയുമായി അപ്പോളോ പൈപ്പ്‌സ്

2:1 എന്ന അനുപാതത്തിലാണ് ബോണസ് ഓഹരി നല്‍കുന്നത്

Update:2021-10-23 16:47 IST

നിക്ഷേപകര്‍ക്ക് ബോണസ് ഓഹരിയുമായി അപ്പോളോ പൈപ്പ്‌സ്. 2:1 എന്ന അനുപാതത്തിലാണ് ബോണസ് ഓഹരി നല്‍കുന്നത്. അതായത് നിക്ഷേപകന്‍ കൈവശം വച്ചിരിക്കുന്ന ഓരോ ഷെയറിനും, രണ്ട് ഓഹരികള്‍ അധികമായി ലഭിക്കും. സ്റ്റോക്കിന്റെ ദ്രവ്യത വര്‍ധിപ്പിക്കുന്നതിനും അതുപോലെ തന്നെ നിക്ഷേപകര്‍ക്ക് താങ്ങാനാവുന്നതാക്കി മാറ്റുന്നതിന് അതിന്റെ ഓഹരി വില കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയുമാണ് കമ്പനികള്‍ ബോണസ് ഓഹരികള്‍ നല്‍കുന്നത്.

ബോണസ് മീറ്റിംഗ് രണ്ട് മാസത്തിനുള്ളില്‍ ( 2021 ഡിസംബര്‍ 21 നകം) യോഗ്യരായ ഷെയര്‍ഹോള്‍ഡര്‍മാര്‍ക്ക് ബോണസ് ഓഹരികള്‍ ക്രെഡിറ്റ് ചെയ്യപ്പെടും.
അതേസമയം, സെപ്റ്റംബര്‍ പാദത്തില്‍ മികച്ച നേട്ടമാണ് കമ്പനി നേടിയത്. കഴിഞ്ഞ വര്‍ഷത്തെ സമാന കാലയളവിലെ 9.4 കോടി രൂപയുമായി താരതമ്യം ചെയ്യുമ്പോള്‍ അറ്റാദായം സെപ്റ്റംബര്‍ പാദത്തില്‍ 14 കോടി രൂപയായി ഉയര്‍ന്നു. ഇക്കാലയളവിലെ പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള വരുമാനം 208 കോടി രൂപയായി. കഴിഞ്ഞ വര്‍ഷം ഇത് 123 കോടി രൂപയായിരുന്നു.
നിലവില്‍ 1859 രൂപയാണ് അപ്പോളോ പൈപ്പ്‌സിന്റെ ഒരു ഓഹരിയുടെ വില. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ 338 ശതമാനത്തോളമാണ് ഈ കമ്പനിയുടെ ഓഹരി വില ഉയര്‍ന്നത്.


Tags:    

Similar News