റിലയന്‍സില്‍ സൗദി അരാംകോ 75 ബില്യണ്‍ ഡോളര്‍ നിക്ഷേപം നടത്തുമെന്ന് മുകേഷ് അംബാനി

Update: 2019-08-12 08:18 GMT

റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് തങ്ങളുടെ എണ്ണ ബിസിനസ് മേഖലയിലെ 20 ശതമാനം ഓഹരികള്‍ സൗദി അരാംകോയ്ക്ക് വില്‍ക്കാന്‍ ഒരുങ്ങുകയാണെന്ന് റിലയന്‍സ് ചെയര്‍മാന്‍ മുകേഷ് അംബാനി. റിലയന്‍സ് റിഫൈനറികള്‍ക്ക് അരാംകോ പ്രതിദിനം 500,000 ബാരല്‍ അസംസ്‌കൃത എണ്ണ നല്‍കുമെന്നും അദ്ദേഹം അറിയിച്ചു.

'സര്‍ക്കാരില്‍ നിന്നുള്ള അംഗീകാരം ലഭിക്കുന്ന മുറയ്ക്ക്് ഇതു സംബന്ധിച്ച് ഏകദേശം 75 ബില്യണ്‍ ഡോളര്‍ വരുന്ന കരാര്‍ യാഥാര്‍ത്ഥ്യമാകുന്ന പക്ഷം റിലയന്‍സിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ വിദേശ നിക്ഷേപമാകുമിത്.'-മുംബൈയില്‍ കമ്പനിയുടെ വാര്‍ഷിക പൊതുയോഗത്തില്‍ അംബാനി പറഞ്ഞു. സൗദിയിലെ  ദേശീയ പെട്രോളിയം, പ്രകൃതിവാതക കമ്പനിയാണ് അരാംകോ. വരുമാനത്തില്‍ ലോകത്തിലെ ഏറ്റവും വലിയ കമ്പനികളിലൊന്ന്.  കഴിഞ്ഞ വര്‍ഷം മുതല്‍ ഇന്ത്യയില്‍ എണ്ണ ശുദ്ധീകരണ ഇടപാടുകളിലേര്‍പ്പെടാന്‍ അരാംകോ ലക്ഷ്യമിടുന്നുണ്ടായിരുന്നു

സൗദി അരാംകോ ഈ സാമ്പത്തിക വര്‍ഷത്തെ ആദ്യ പകുതിയില്‍ 46.9 ബില്യണ്‍ ഡോളറിന്റെ അറ്റാദായമാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞ വര്‍ഷം ഇത് 53.02 ബില്യണ്‍ ഡോളറായിരുന്നു.ലോകത്തിലെ ഏറ്റവും ലാഭകരമായ കമ്പനിയാണിതെന്ന് പറയപ്പെടുന്നു.

Similar News