ബിറ്റ്‌കോയിന്‍ 46000 ഡോളര്‍ പിന്നിട്ടു, ഡോഴ് കോയിനും നേട്ടമുണ്ടാക്കി; ക്രിപ്‌റ്റോ തരംഗം കാണാം
ക്രിപ്‌റ്റോകറന്‍സികളുടെ വിപണിയില്‍ നേട്ടം. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ബിറ്റ്‌കോയിന് നല്ലകാലം.
ലോക ക്രിപ്‌റ്റോവിപണിയില്‍ നേട്ടമുണ്ടാക്കി പ്രധാന കറന്‍സികള്‍. ഏറ്റവുമധികം സബ്‌സ്‌ക്രൈബേഴ്‌സുള്ള ബിറ്റ്‌കോയിന്‍ ഇന്നലെ 45000 ഡോളര്‍ പിന്നിട്ടെങ്കില്‍ ഇന്ന് 46060.90 ഡോളറിനാണ് ഓഗസ്റ്റ് 10 ഉച്ചയ്്ക്ക് ട്രേഡിംഗ് നടത്തിയത്.
എന്നാല്‍ മറ്റൊരു ക്രിപ്‌റ്റോകറന്‍സിയാണ് വളര്‍ച്ചയില്‍ മുന്നില്‍. യുഎന്‍ഐ കോയിന്‍ ആയ യുനിസ്വാപ് കഴിഞ്ഞ 24 മണിക്കൂറില്‍ 13.19 ശതമാനത്തിന്റെ നേട്ടമാണ് സ്വന്തമാക്കിയിരിക്കുന്നത്. കഴിഞ്ഞ 24 മണിക്കൂറില്‍ ഏഴ് ശതമാനത്തിലേറെ ഡോഴ് കോയിനും വര്‍ധനവ് രേഖപ്പെടുത്തി.
ഇഥേറിയവും ആറ് ശതമാനത്തിലേറെ നേട്ടം പ്രകടമാക്കി. കാര്‍ഡാനോ കോയിനുകളും കഴിഞ്ഞ 24 മണിക്കൂറില്‍ 4.36 ശതമാനം വളര്‍ച്ച നേടി. എക്സ്ആര്‍പി കോയിനുകള്‍ കഴിഞ്ഞ 24 മണിക്കൂറില്‍ 3.54 ശതമാനം നേട്ടം രേഖപ്പെടുത്തി. ബിനാന്‍സ് കോയിന്‍ കഴിഞ്ഞ 24 മണിക്കൂറില്‍ 3.39 ശതമാനത്തിന്റെ നേട്ടമാണ് സ്വന്തമാക്കിയിരിക്കുന്നത്.
പോള്‍കഡാട്ട് കോയിന്‍ കഴിഞ്ഞ 5.94 ശതമാനം വളര്‍ച്ചയും യുഎസ്ഡി കോയിന്‍ 0.04 ശതമാനം വളര്‍ച്ചയുമാണ് കഴിഞ്ഞ 24 മണിക്കൂറില്‍ രേഖപ്പെടുത്തിയത്. ബിറ്റ്‌കോയിന്‍ മെയ് മാസത്തിനുശേഷമുള്ള ഏറ്റവും ഉയര്‍ച്ചയിലാണ്.
ചൈനയുടെ നിലവിലെ ആശങ്കകളും മസ്‌കിന്റെ ചില സംശയപ്രകടനങ്ങളും ക്രിപ്റ്റോ കറന്‍സികളുടെ ചാഞ്ചാട്ടത്തിന് വിഴി വച്ചെങ്കിലും ലോകത്താകമാനമുള്ള സാമ്പത്തിക ക്രയവിക്രയങ്ങളുടെ തിരിച്ചുവരവ് ക്രിപ്റ്റോ വിപണിയെയും രക്ഷിച്ചു. കഴിഞ്ഞ മാസങ്ങളിലെ റെക്കോര്‍ഡ് ഉയരങ്ങളില്‍ നിന്ന് പിന്നോട്ട് പോയെങ്കിലും ക്രിപ്‌റ്റോകള്‍ തിരിച്ചുവരവിന്റെ പാതയിലാണ്.
(ഇത് വിവിധ ക്രിപ്‌റ്റോകറന്‍സി നേട്ടനിരക്കുകള്‍ മാത്രം. റെക്കമന്റേഷന്‍ അല്ല.)