ബിറ്റ്‌കോയിന്‍ വീണ്ടും 40000 ഡോളര്‍ കടന്നു; കാരണമിതാണ്

താഴ്ചകളില്‍ നിന്ന് കരകയറി ഏറ്റവും വലിയ ക്രിപ്‌റ്റോകറന്‍സി. ഒപ്പം മറ്റ് ക്രിപ്‌റ്റോകളും മുന്നോട്ട്. അറിയാം.

Update:2021-07-30 15:00 IST

ക്രിപ്‌റ്റോകറന്‍സികളില്‍ ഏറ്റവും പ്രചാരമേറിയ ബിറ്റ്‌കോയിന്‍ മൂല്യം വീണ്ടുമുയരത്തിലേക്ക്. കഴിഞ്ഞ സെഷനില്‍ 40000 ഡോളര്‍ വരെ കടന്ന മൂല്യം ഇന്ന് 39751 ഡോളറിനാണ് വ്യാപാരം നടത്തുന്നത്.

വലിയൊരു തകര്‍ച്ചയില്‍ നിന്നുമാണ് ബിറ്റ്‌കോയിന്‍ ഉയര്‍ന്നത്. സമീപകാലത്ത് വന്‍ തകര്‍ച്ച നേരിട്ട ബിറ്റ്‌കോയിന്‍ ഈ വര്‍ഷം (വര്‍ഷം മുതല്‍ ഇന്നുവരെ) ഇത് 37% ഉയര്‍ന്നെങ്കിലും ഏപ്രില്‍ പകുതിയോളം ഉയര്‍ന്ന 65,000 ഡോളറിനേക്കാള്‍ വളരെ താഴെയാണ് ഇപ്പോഴുള്ള വ്യാപാരം.
ഇഥേറിയം ബ്ലോക്‌ചെയിനുമായി ബന്ധിപ്പിച്ചുള്ള നാണയമായ ഈഥര്‍, ഡോഴ്‌കോയ്ന്‍ എന്നിവ ആറ് ശതമാനവും രണ്ട് ശതമാനവുമാണ് ഉയര്‍ച്ച പ്രകടമാക്കിയിട്ടുള്ളത്. കാര്‍ഡാനോ, യൂണിസ്വാപ്പ്, എക്‌സ്ആര്‍പി, സ്റ്റെല്ലാര്‍, ലിറ്റ്‌കോയിന്‍ തുടങ്ങിയ മറ്റ് ഡിജിറ്റല്‍ നാണയങ്ങളും കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ കുതിച്ചുയര്‍ന്നു.
ആമസോണിന്റെ ക്രിപ്റ്റോകറന്‍സി മേഖലയില്‍ ആമസോണിന്റെ പങ്കാളിത്തത്തെക്കുറിച്ചുള്ള സൂചനകളും ശതകോടീശ്വരനായ ഇലോണ്‍ മസ്‌ക്, ആര്‍ക്ക് ഇന്‍വെസ്റ്റ്മെന്റ് മാനേജ്മെന്റിന്റെ കാത്തി വുഡ് എന്നിവരില്‍ നിന്നുള്ള സമീപ കാല അഭിപ്രായങ്ങളുമാണ് ഇക്കഴിഞ്ഞ സെഷനുകളില്‍ ബിറ്റ്‌കോയിന്‍ വില ഉയരാന്‍ കാരണമായതെന്ന്
ക്രിപ്റ്റോ കറന്‍സി എക്‌സ്‌ചേഞ്ച് Crypto.com- ന്റെ ഒരു റിപ്പോര്‍ട്ട് അനുസരിച്ച്, ആഗോള ക്രിപ്റ്റോ ജനസംഖ്യ വെറും നാല് മാസത്തിനുള്ളില്‍ 100 ദശലക്ഷത്തില്‍ നിന്ന് ഇരട്ടിയായി. 200 ദശലക്ഷമായി ഉയര്‍ന്നതായും റിപ്പോര്‍ട്ടുകള്‍.


Tags:    

Similar News