റെക്കോര്‍ഡ് ഉയരത്തില്‍ നിന്ന് 20 ശതമാനം ഇടിവ്; ബിറ്റ്‌കോയിന്‍ വിപണിയില്‍ എന്താണ് സംഭവിക്കുന്നത്?
കോവിഡ് ഭീതി പിടിച്ചുലയ്ക്കുന്നുവെങ്കിലും താഴേക്ക് കൂപ്പു കുത്താതെ ഏറ്റവും വലിയ ക്രിപ്‌റ്റോ കറന്‍സി.
ഈ മാസം ആദ്യം രേഖപ്പെടുത്തിയ റെക്കോര്‍ഡ് ഉയര്‍ന്നതില്‍ നിന്ന് 20% ഇടിഞ്ഞ് ബിറ്റ്‌കോയിന്‍. പുതിയ കാവിഡ് വകഭേദത്തിന്റെ ലോകമെമ്പാടും വര്‍ധിച്ചു വരുന്ന ഭീതി മുന്നില്‍ കണ്ട് അപകടസാധ്യതയുള്ള ആസ്തികള്‍ വിറ്റഴിക്കലും വിപണിയില്‍ പ്രകടമാണ്. എന്നതാണ് ക്രിപ്‌റ്റോകറന്‍സികളെയും ബാധിച്ചത്.
ദക്ഷിണാഫ്രിക്കയില്‍ കണ്ടെത്തിയ ഒരു പുതിയ വേരിയന്റ് ആഗോള വിപണികളിലുടനീളം ലിക്വിഡേഷനുകള്‍ക്ക് കാരണമായി.
ലോകത്തിലെ ഏറ്റവും വലിയ ക്രിപ്റ്റോകറന്‍സിയായ ബിറ്റ്‌കോയിന്‍ വെള്ളിയാഴ്ച 9 ശതമാനം ഇടിഞ്ഞ് 53,552 ഡോളറിലെത്തി.എന്നിരുന്നാലും വലിയ ഒരു പതനത്തിലേക്ക് കൂപ്പുകുത്താതെ നില മെച്ചപ്പെടുത്തുകയാണ് ബിറ്റ്‌കോയിന്‍. ഇന്ന് (നവ്ബര്‍ 27 ന്) 54309.20 ഡോളറാണ് ഒരു ബിറ്റ്‌കോയിന്റെ മൂല്യം.
രണ്ടാമത്തെ ഏറ്റവും വലിയ ഡിജിറ്റല്‍ കറന്‍സിയായ ഈഥര്‍ 12 ശതമാനത്തിലധികം ഇടിഞ്ഞു, വിശാലമായ ബ്ലൂംബെര്‍ഗ് ഗ്യാലക്സി ക്രിപ്റ്റോ സൂചികയും 7.7% വരെ ഇടിഞ്ഞു. നവംബറില്‍ 69000 ഡോളര്‍ എന്ന എക്കാലത്തെയും ഉയരങ്ങളില്‍ ബിറ്റ്‌കോയിന്‍ എത്തിയിരുന്നു. വിപണിയിലും മൂല്യത്തിലും ഏറ്റവും മുന്‍ പന്തിയില്‍ നില്‍ക്കുന്ന ബിറ്റ്‌കോയിന്റെ വളര്‍ ആഗോള ക്രിപ്‌റ്റോ വിപണിയെ തന്നെ സഹായിച്ചിരുന്നു.
പബ്ലിക്, പ്രൈവറ്റ് ക്രിപ്‌റ്റോകളില്‍ പബ്ലിക് ക്രിപ്‌റ്റോകറന്‍സി എന്ന നിലയ്ക്ക്് ബിറ്റ്‌കോയിന്‍ നിക്ഷേപങ്ങളും ഈ അടുത്ത് വര്‍ധിച്ചിരുന്നു. എന്നാല്‍ ഏറ്റവുമധികം അസ്ഥിര മാര്‍ക്കറ്റ് ആണ് ക്രിപ്‌റ്റോകളുടേതെന്നതാണ് ഇപ്പോഴുള്ള ഈ ഇടിവും സൂചിപ്പിക്കുന്നത്.