രജിസ്റ്റർ ചെയ്യാത്ത നിക്ഷേപപദ്ധതികളെല്ലാം നിയമവിരുദ്ധം

Update: 2019-02-07 06:18 GMT

കോർപറേറ്റ് കാര്യ മന്ത്രാലയം, ആർബിഐ, സെബി തുടങ്ങിയ റെഗുലേറ്റർമാരുടെ കീഴിൽ രജിസ്റ്റർ ചെയ്യാത്ത എല്ലാ നിക്ഷേപ പദ്ധതികളും നിരോധിക്കുന്ന ബില്ലിന് കേന്ദ്രമന്ത്രിസഭാ അംഗീകാരം.

അൺറെഗുലേറ്റഡ് ഡെപ്പോസിറ്റ് സ്കീം ബിൽ (Banning of Unregulated Deposit Schemes Bill, 2018) അനുസരിച്ച് രജിസ്റ്റർചെയ്യാത്ത കമ്പനികളും സ്ഥാപനങ്ങളും നിക്ഷേപം സ്വീകരിക്കുന്നതും പരസ്യം നൽകുന്നതും ശിക്ഷാർഹമാണ്.

അത്തരം സ്ഥാപനങ്ങളുടെ ബ്രാൻഡ് അംബാസഡർമാരായി പ്രശസ്തർ പ്രവർത്തിക്കുന്നതും കുറ്റകരമാണ്. എല്ലാ കമ്പനികളുടെയും ഡിജിറ്റൽ രേഖ നിർമ്മിക്കും.പാർലമെന്ററി സ്റ്റാൻഡിങ് കമ്മിറ്റി ശുപാർശചെയ്ത ഭേദഗതിനിർദേശംകൂടി ബില്ലിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

നിയമം ലംഘിച്ചാലുള്ള ശിക്ഷാ നടപടികളും വളരെ കർക്കശമായിരിക്കും.

ബില്ലിലെ വ്യവസ്ഥകൾ അനുസരിച്ച് മൂന്ന് തരത്തിലുള്ള നിയമലംഘനങ്ങളാണ് ഉള്ളത്. രജിസ്റ്റർ ചെയ്യാത്ത അഥവാ അൺറെഗുലേറ്റഡ് ആയ ഡെപ്പോസിറ്റ് സ്കീം നടത്തുക, രജിസ്റ്റർ ചെയ്ത സ്കീം ആണെങ്കിൽ കൂടി അതിൽ തട്ടിപ്പ് നടത്തുക, അൺറെഗുലേറ്റഡ് ഡെപ്പോസിറ്റ് സ്കീമിന് പ്രോത്സാഹനം നൽകുക.

കഴിഞ്ഞ ജൂലായ് 18 നാണ് ബിൽ ആദ്യം അവതരിപ്പിച്ചത്. 2015 മുതൽ മൂന്നുവർഷത്തിനിടയിൽ 166 ചിട്ടിഫണ്ട് തട്ടിപ്പുകേസുകൾ സി.ബി.ഐ. രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് നിയമമന്ത്രി മന്ത്രി രവിശങ്കർ പ്രസാദ് പറഞ്ഞു. കൂടുതലും ബംഗാളിൽനിന്നും ഒഡിഷയിൽനിന്നുമാണ്.

Similar News