നികുതി വെട്ടിപ്പ്; ക്രിപ്‌റ്റോകറന്‍സി എക്‌സ്‌ചേഞ്ചുകളില്‍ വന്‍ പിഴ ചുമത്തി ജിഎസ്ടി വകുപ്പ്

റെയ്ഡില്‍ കണ്ടെത്തിയത് 70 കോടിയുടെ നികുതിവെട്ടിപ്പ്

Update:2022-01-03 18:12 IST

രാജ്യത്തെ പ്രധാന ക്രിപ്‌റ്റോ കറന്‍സി എക്‌സ് ചേഞ്ചുകളില്‍ ജി എസ് ടി ഉദ്യോഗസ്ഥര്‍ നടത്തിയ റെയ്ഡില്‍ 70 കോടിയുടെ നികുതി വെട്ടിപ്പ് പിടിച്ചതായി റിപ്പോര്‍ട്ട്. ആറു പ്രധാനപ്പെട്ട എക്‌സ് ചേഞ്ചുകള്‍ കേന്ദ്രികരിച്ചാണ് അന്വേഷ്ണം നടത്തുന്ന്ത് . കഴിഞ്ഞ ദിവസം വസീര്‍ എക്‌സ് എന്ന ക്രിപ്‌റ്റോ കറന്‍സി എക്‌സ് ചേഞ്ചിന് നികുതി വെട്ടിപ്പിന് 49 കോടി രൂപയുടെ പിഴ ചുമത്തിയിരുന്നു.

ഇതുവരെ വിവിധ എക്‌സ് ചേഞ്ചുകള്‍ 70 കോടി രൂപയുടെ വെട്ടിപ്പ് നടത്തിയതായി ഡയറക്ടര്‍ ജനറല്‍ ഓഫ് ജി എസ് ടി ഇന്റലിജന്‍സ് കണ്ടെത്തിയിട്ടുണ്ട്. രാജ്യത്തെ ക്രിപ്‌റ്റോ ഇടപാടുകളെയും കറന്‍സികളെയും നിയന്ത്രിക്കാന്‍ പുതിയ നിയം പാര്‍ലമെന്റില്‍ അവതരിപ്പിക്കുമെന്ന് പ്രഖ്യാപനം വന്നതിനു ഏതാനും മാസങ്ങള്‍ക്കുള്ളിലാണ് റെയ്ഡ് നടന്നിരിക്കുന്നത്.

പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തില്‍ ക്രിപ്‌റ്റോ നിയമം അവതരിപ്പിക്കുമെന്ന് പ്രഖ്യാപനം ഉണ്ടായെങ്കിലും അത് നീട്ടി വെക്കുകയാണ് ചെയ്തത്. റിസേര്‍വ് ബാങ്ക് ക്രിപ്‌റ്റോ കറന്‍സിയും ക്രിപ്‌റ്റോ ഇടപാടുകളും പൂര്‍ണമായി നിരോധകണം എന്ന നിലപാടാണ് സ്വീകരിച്ചത്.

ഏപ്രില്‍ 2018 ല്‍ ബാങ്കുകളെയും ധനകാര്യ സ്ഥാപനങ്ങളെയും ക്രിപ്‌റ്റോ കറന്‍സി നിക്ഷേപവും ഇടപാടുകളും നടത്തുന്നതില്‍ നിന്ന് റിസര്‍വ് ബാങ്ക് വിലക്ക് ഏര്‍പ്പെടുത്തി. എന്നാല്‍ സുപ്രീം കോടതി ആര്‍ ബി ഐ ഉത്തരവ് സ്റ്റേ ചെയ്യുകയായിരുന്നു.കേന്ദ്ര ധന മന്ത്രി നിര്‍മലാ സീതാരാമനും ക്രിപ്‌റ്റോ ക്ക് അനുകൂലമായ നിലപാടല്ല സ്വീകരിച്ചത്.

രാജ്യത്ത് 10,000 കോടി രൂപയുടെ ക്രിപ്‌റ്റോ നിക്ഷേപം ഉള്ളതായി കണക്കാക്കപ്പെടുന്നു. ഇത്തരം നിക്ഷേപങ്ങളും ഇടപാടുകളും സുതാര്യമാക്കനും നികുതി വെട്ടിപ്പ് തടയാനും കൂടിയാണ് പുതിയ ക്രിപ്‌റ്റോ നിയം കേന്ദ്ര സര്‍ക്കാര്‍ കൊണ്ടു വരാന്‍ ശ്രമിക്കുന്നത്.

ജി എസ് ടി നികുതി റെയ്ഡുകളും നിയമം വരുന്ന വാര്‍ത്തയും ക്രിപ്‌റ്റോ കറന്‍സിയുടെ വില ഇടിയാന്‍ കാരണമായിട്ടുണ്ട്. വസീര്‍ എക്‌സ് , ബയ്യ് യു കോയിന്‍, കോയിന്‍ ഡി സി എക്‌സ് തുടങ്ങി 15 ക്രിപ്‌റ്റോ എക്‌സ് ചേഞ്ചുകള്‍ രാജ്യത്ത് പ്രവര്‍ത്തിക്കുന്നുണ്ട്



Tags:    

Similar News