ഇ-മൊബിലിറ്റി ബൂം; താര പരിവേഷത്തില്‍ മൂന്ന് ലോഹങ്ങള്‍

ചെമ്പ്, നിക്കല്‍, ലിഥിയം എന്നിവയുടെ വിലയും ഡിമാന്‍ഡും കുതിക്കുന്നു

Update:2023-01-10 15:45 IST

image: @canva

വൈദ്യുത വാഹനങ്ങളുടെ ഉപയോഗം വര്‍ധിക്കുന്നതും, പുനരുപയോഗ ഊര്‍ജ മേഖലയുടെ വളര്‍ച്ചയും നിക്കല്‍, ചെമ്പ്, ലിഥിയം എന്നീ ലോഹങ്ങള്‍ നിക്ഷേപകരുടെ ശ്രദ്ധാകേന്ദ്രമായി മാറുന്നു.

ലിഥിയം

ലിഥിയത്തിന്റെ വില 79 % വര്‍ധിച്ച് ടണ്ണിന് 7792.5 ഡോളറായി. ലിഥിയം ഡിമാന്‍ഡ് 2030 വരെ 20 % വാര്‍ഷിക വളര്‍ച്ച കൈവരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ബാറ്ററി ഉല്‍പ്പാദനത്തിന് ഉപയോഗിക്കുന്ന പ്രധാനപ്പെട്ട ലോഹങ്ങളില്‍ ഒന്നാണ് ലിഥിയം. ഓസ്‌ട്രേലിയയാണ് ലിഥിയം ഉല്‍പ്പാദനത്തില്‍ ഒന്നാമത്. ചിലി, ചൈന, അര്‍ജന്റീനയും പ്രമുഖ ഉല്‍പ്പാദക രാജ്യങ്ങളാണ്. ആഗോള ലിഥിയം ഉല്‍പ്പാദനം 2022 ല്‍ 6,82,000 ടണ്ണില്‍ നിന്ന് 10,34,000 ടണ്ണായി ഉയരും. എങ്കിലും ഡിമാന്‍ഡും ലഭ്യതയും തമ്മിലുള്ള വിടവ് മാറ്റാന്‍ വര്‍ഷങ്ങള്‍ വേണ്ടി വരും. ഒരു വൈദ്യുത വാഹനത്തിന്റെ മൊത്തം ഉല്‍പ്പാദന ചെലവിന്റെ 15 % വരെ ലിഥിയത്തിന് വേണ്ടിയാണ് ചെലവാകുന്നത്.

ചെമ്പ്

വൈദ്യുത വാഹനങ്ങള്‍ വര്‍ധിക്കുന്നതും ഹരിത ഊര്‍ജത്തിന് പ്രാധാന്യം കൂടുന്നതും ചെമ്പിന്റെ ഡിമാന്‍ഡ് വര്‍ധിപ്പിക്കുന്നു. വൈദ്യുത വാഹനങ്ങള്‍ കൂടാതെ സോളര്‍ പാനലുകള്‍, കാറ്റില്‍ നിന്നുള്ള വൈദ്യുതി യന്ത്രങ്ങള്‍, ജലവൈദ്യുതി യന്ത്രങ്ങള്‍ എന്നിവയില്‍ എല്ലാം ചെമ്പ് ഒരു പ്രധാനപെട്ട ലോഹമാണ്. നിലവില്‍ 500 ഗ്രാമിന് (1 പൗണ്ട്) 3.8 ഡോളറില്‍ നിന്ന് ചെമ്പ് വില 10 ഡോളര്‍ വരെ ഉയരാം.

നിക്കല്‍

നിക്കല്‍ (Nickel) സ്റ്റെയിന്‍ ലെസ്സ് സ്റ്റീല്‍ നിര്‍മാണത്തിന് ഉപയോഗിക്കുന്ന പ്രധാനപ്പെട്ട ലോഹമാണ്. ഇത് കൂടാതെ വൈദ്യത വാഹന ബാറ്ററികളില്‍ ലിഥിയം, ചെമ്പ് എന്നിവയോടൊപ്പം പ്രധാനപ്പെട്ട രാസവസ്തു കൂടിയാണ്. കഴിഞ്ഞ ദിവസം ലണ്ടന്‍ മെറ്റല്‍ എക്‌സ്‌ചേഞ്ച് അവധി വ്യാപാരത്തില്‍ ടണ്ണിന് വില 31,975 രൂപ വരെ ഉയര്‍ന്നു (മൂന്ന് മാസത്തെ ഉയര്‍ന്ന നിരക്ക്). സ്‌പോട്ട് വിപണിയില്‍ ടണ്ണിന് നിലവില്‍ 34.64 % വാര്‍ഷിക വില വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്- ടണ്ണിന് 27599 യു എസ് ഡോളര്‍.

Tags:    

Similar News