മികച്ച വരുമാനം, ആദായം; FACT ഓഹരി മുന്നേറ്റം തുടരുന്നു
52 ആഴ്ച്ചത്തെ ഏറ്റവും ഉയര്‍ന്ന നിലയില്‍, 2022 -23 ആദ്യ പകുതിയില്‍ റെക്കോര്‍ഡ് വിറ്റുവരവ്
കേന്ദ്ര പൊതുമേഖല രാസവള നിര്‍മാണ കമ്പനിയായ എഫ് എ സി ടി (FACT) യുടെ ഓഹരിയില്‍ മുന്നേറ്റം തുടരുകയാണ്. 52 ആഴ്ചത്തെ ഏറ്റവും ഉയര്‍ന്ന നിലയായ 267 രൂപവരെ ഉയര്‍ന്നു. 2022 -23 ആദ്യ പകുതിയില്‍ 281.59 കോടി രൂപയുടെ ആദായമാണ് ലഭിച്ചത്. മുന്‍ വര്ഷം 76.25 കോടി രൂപ.
2012 ഒക്ടോബറില്‍ ല്‍ നിറുത്തി വെച്ച കാപ്രോലാക്റ്റം ഉല്‍പ്പാദനം പുനരാരംഭിക്കുകയാണ്. ടയര്‍ കോര്‍ഡ്സ്, ഫിഷിംഗ് നെറ്റ്, ഫിലമെന്റ് യാണ്‍, എന്‍ജിനീയറിംഗ് പ്ലാസ്റ്റിക്സ് തുടങ്ങി നിരവധി ഉല്‍പ്പന്നങ്ങളുടെ നിര്‍മാണത്തിന് അസംസ്‌കൃത വസ്തുവായ നൈലോണ്‍ - 6 ന്റെ ഉല്‍പ്പാദനത്തിനാണ് കാപ്രോലാക്ടം ഉപയോഗിക്കുന്നത്.
മൊത്തം ഉല്‍പ്പാദന ശേഷി 50,000 ടണ്ണാണ്. പുതിയ ഉല്‍പ്പാദന കേന്ദ്രം എഫ് എ സി ടി യില്‍ സ്ഥാപിക്കുന്നതോടെ രാജ്യം ഈ ഉല്‍പ്പന്നത്തില്‍ സ്വയം പര്യപ്തത നേടുമെന്ന് പ്രതീക്ഷിക്കുന്നു.
ഫാക്റ്റാംഫോസ് 20 : 20,അമോണിയം സള്‍ഫേറ്റ്, മ്യുറിയേറ്റ് ഓഫ് പൊട്ടാഷ്, ഫെര്‍ട്ടിലൈസേര്‍ കോം പ്ലെക്‌സ് എന്നിവ യാണ് പ്രധാന വരുമാന സ്രോതസ്സുകള്‍. ചെയര്‍ മാനും മാനേജിങ് ഡയറക്ടറുമായ കിഷോര്‍ റുങ്തായുടെ നേതൃത്വത്തില്‍ പുതിയ വികസന പരിപാടികള്‍ ആവിഷ്‌കരിച്ച് മുന്നേറ്റം നടത്തുകയാണ് 1943 ല്‍ സ്ഥാപിതമായ കമ്പനി .
കൂടുതല്‍ വളം സബ്സിഡി കേന്ദ്ര സര്‍ക്കാര്‍ നല്‍കുമെന്ന് വാര്‍ത്തയാണ് വളം കമ്പനികളുടെ ഓഹരികള്‍ മുന്നേറാന്‍ കാരണമായത്. വിവിധ തരം വളങ്ങള്‍ക്ക് റഷ്യ 23.5 % കയറ്റുമതി ലെവി ചുമത്തും. വിലയുടെ പരിധി ടണ്ണിന് 450 ഡോളറാണ്. ഈ വാര്‍ത്ത വന്നതോടെ പ്രമുഖ വളം കമ്പനികളുടെ ഓഹരികളില്‍ 8 മുതല്‍ 18 % വരെ മുന്നേറ്റം ഉണ്ടായിട്ടുണ്ട്.
മദ്രാസ് ഫെര്‍ട്ടിലൈസേഴ്സ്, നാഷണല്‍ ഫെര്‍ട്ടിലൈസേഴ്സ്, രാഷ്ട്രീയ കെമിക്കല്‍സ് & ഫെര്‍ട്ടിലൈസേഴ്സ്, ഖൈത്താന്‍ കെമിക്കല്‍സ് & ഫെര്‍ട്ടിലൈസേഴ്സ് തുടങ്ങിയ കമ്പനികള്‍ അതില്‍ ഉള്‍പ്പെടും. എഫ് എ സി ടി ഓഹരി ഇന്ന് 17 ശതമാനത്തില്‍ അധികം ഉയര്‍ന്നിട്ടുണ്ട്.