രണ്ട് മാസത്തെ കുറഞ്ഞ നിരക്കില്‍ സ്വര്‍ണവില; ഇത് വാങ്ങാന്‍ മികച്ച സമയമോ?

സ്വര്‍ണവില രണ്ട് മാസത്തെ ഏറ്റവും താഴ്ന്ന നിലയില്‍ തുടരുന്നു.

Update:2022-07-18 12:54 IST

സംസ്ഥാനത്ത് സ്വര്‍ണവില രണ്ട് മാസത്തെ ഏറ്റവും താഴ്ന്ന നിലയില്‍ തുടരുന്നു. ശനിയാഴ്ച രാവിലെ ഉയര്‍ന്ന സ്വര്‍ണവില(Today's Gold Rate) ഉച്ചതിരിഞ്ഞതോടെ ഇടിയാനും തുടങ്ങി. ശനിയാഴ്ച രാവിലെ 80 രൂപയാണ് ഉയര്‍ന്നത്. ഉച്ചയോടെ 320 രൂപ കുറഞ്ഞ് 37000 രൂപയില്‍ നിന്ന് താഴേക്കെത്തി.

ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വിപണി വില 36960 രൂപയായതോടെ ഇതോടെ രണ്ട് മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിലാണ് സ്വര്‍ണവിലയുള്ളത്. ഇന്നും വിലയില്‍ മാറ്റമില്ലാതെ കുറഞ്ഞവില തുടരുകയാണ്.
ശനിയാഴ്ച ഒരു ഗ്രാം സ്വര്‍ണവില 10 രൂപയോളം ഉയര്‍ന്നിരുന്നു. പിന്നീട് ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വിപണി വില 4620 രൂപയായാണ് കുറഞ്ഞത്. പിന്നീട് 40 രൂപ കുറഞ്ഞിരുന്നു.
സംസ്ഥാനത്ത് വെള്ളിയുടെ വിലയിലും മാറ്റമില്ല. സാധാരണ വെള്ളിയുടെ വില 62 രൂപയായി തുടരുകയാണ്. ഹാള്‍മാര്‍ക്ക് വെള്ളിയുടെ വില ഒരു ഗ്രാമിന് 90 രൂപയില്‍ തന്നെ ഇപ്പോഴും തുടരുന്നു.
ദേശീയ വിപണിയില്‍ 10 ഗ്രാം 22 കാരറ്റ് സ്വര്‍ണവില 46,500 ആയി തുടരുകയാണ്. 46,900 രൂപയായിരുന്നു അവസാന ക്ലോസിംഗ് വില. കേരളത്തില്‍ 46,500 ആണെങ്കിലും ചെന്നൈയില്‍ 46,360 രൂപയും ബംഗളുരുവില്‍ 46,580 രൂപയുമാണ്. ഡെല്‍ഹിയില്‍ ഇന്ന് കേരളത്തിലെ അതേ വിലയില്‍ തന്നെയാണ് സ്വര്‍ണവ്യാപാരം നടക്കുന്നത്. അഹമ്മദാബാദ് 46,540 രൂപയാണ് 10 ഗ്രാം സ്വര്‍ണത്തിന്റെ ഇന്നത്തെ വില.സ്വര്‍ണം ലോക വിപണിയില്‍ 1718 ഡോളറിലേക്കു കയറി.
സ്വര്‍ണവില ഇനിയും കുറയുമോ? വാങ്ങാന്‍ അനുയോജ്യമായ സമയമോ?

ആഗോള വിപണിയിലെ വിലയെ അടിസ്ഥാനമാക്കിയാണ് രാജ്യാന്തര വിപണിയില്‍ വിലനിര്‍ണയം നടക്കുന്നത്. ഓരോ സംസ്ഥാനങ്ങളുടെയും വിലനിര്‍ണയത്തിനനുസരിച്ച് വീണ്ടും ആഭരണവിലയില്‍ നേരിയ വ്യത്യാസമുണ്ടായിരിക്കും.

ജിഎസ്ടിയും ഇറക്കുമതി ചുങ്കവും (Import tax) വിലയില്‍ പ്രതിഫലിക്കും. കേരളത്തില്‍ സ്വര്‍ണം കഴിഞ്ഞ 2 മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കില്‍ തുടരുമ്പോള്‍ സ്വര്‍ണത്തിന്റെ വില്‍പ്പനയിലും ഉണര്‍വ് പ്രകടമാണ്.

സാധാരണക്കാര്‍ക്ക് അറിയേണ്ടത് സ്വര്‍ണവില ഇനിയും കുറയുമോ എന്നാണ്. ആഗോള സാമ്പത്തിക സൂചികകളുടെ അടിസ്ഥാനത്തില്‍ ഇപ്പോഴുള്ള ഈ ലോഹ വിലകളുടെ ചാഞ്ചാട്ടത്തില്‍ സ്വര്‍ണവില അധികം താഴേക്ക് പോകില്ലെന്നാണ് വിദഗ്ധരുടെ അഭിപ്രായം.

ആഭരണമായി വാങ്ങി സൂക്ഷിക്കുന്നവര്‍ക്ക്, ഭാവിയിലെ വില, ജിഎസ്ടി ഇംപോര്‍ട്ട് ടാക്‌സ്, പണിക്കൂലി എന്നിവ പരിഗണിച്ച് ഇപ്പോള്‍ വാങ്ങാവുന്നതാണ്. സ്വര്‍ണാഭരണ ബുക്കിംഗിനും ഈ സമയം പ്രയോജനപ്പെടുത്താം. നിക്ഷേപമായി സ്വര്‍ണത്തെ കരുതുന്നവര്‍ക്ക് സ്വര്‍ണക്കട്ടകളായോ ബാറുകളായോ വാങ്ങി സൂക്ഷിക്കാവുന്നതാണ്.

Tags:    

Similar News